വിശദവിവരങ്ങള്‍ | |
വര്‍ഷം | 2006 |
സംഗീതം | ഹെക്റ്റർ ലൂയിസ് |
ഗാനരചന | ഖാദർ റഷാദ് |
ഗായകര്‍ | അഫ്സല് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 29 2017 14:28:31.
സ്നേഹിതേ...എന്നില്‍ നീ പ്രേമമായ് എന്നെന്നും സ്നേഹിതേ...എന്നില്‍ നീ പ്രേമമായ് എന്നെന്നും സ്നേഹിതേ...നിന്നിലെന്‍ പ്രേമമോ ചൊല്ലാമോ... സ്നേഹിതേ...നിന്നിലെന്‍ പ്രേമമോ ചൊല്ലാമോ... കാത്തിരുപ്പാണു ഞാന്‍.... നിന്റെ പ്രേമം പകരാന്‍.... സ്നേഹിതേ...എന്നില്‍ നീ പ്രേമമായ് എന്നെന്നും അന്നൊരു നാള് കണ്ട നേരം ഞാനും ഒരു കാമുകന് നീ വരുന്ന വഴിയരികില്‍ കാത്തിരിക്കും കാമുകന്... കവിതയെഴുതാന്‍ നിന്റെ മിഴികള്‍ എന്റെ മുന്നില്‍ കാണണം ഗസലു് മൂളാന്‍ നിന്റെ വീണകള്‍ എന്റെ മുന്നില്‍ പാടണം... സ്നേഹിതേ...എന്നില്‍ നീ പ്രേമമായ് എന്നെന്നും സന്ധ്യപൂക്കും കാലമെന്നില്‍ വെണ്ണിലാവായ് നിന് മുഖം... കൊഞ്ചിവന്ന സുന്ദരിയിന്നെന് സ്വന്തമായിത്തീര്‍ന്നു നീ.. രാവുറങ്ങാന്‍ നിന്റെ ഓര്‍മ്മകള്‍ എന്നെ വന്നു പുൽകണം... പകലുണരാന് നിന്റെ മൃദുവിരല്‍ തഴുകിയെന്നെ മീട്ടണം.... സ്നേഹിതേ...എന്നില്‍ നീ പ്രേമമായ് എന്നെന്നും സ്നേഹിതേ...നിന്നിലെന്‍ പ്രേമമോ ചൊല്ലാമോ... കാത്തിരുപ്പാണു ഞാന്‍.... നിന്റെ പ്രേമം പകരാന്‍.... സ്നേഹിതേ...എന്നില്‍ നീ പ്രേമമായ് എന്നെന്നും | |