ദേവസേനാധീശ
പഴനിയാണ്ടവൻ
Devasenadheesa (Pazhaniyandavan)
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 28 2020 09:03:40.
ദേവസേനാദീശ മഹസ്സോടെ
ഉദയനാപുരമാളും ശൂരനല്ലോ
പെരും തൃക്കോവിലില്‍ വാഴും ദാനശീലന്‍
തിരുവൈക്കത്തപ്പന്റെ ഉണ്ണിയല്ലോ

ഗീര്‍വാണരിപുവാം താരകന്‍ തന്‍റെ-
വന്‍ ഗര്‍വ്വമടക്കാന്‍ പിറന്നു നീ
ഖലനാം ദാനവേന്ദ്ര അഹന്തയെ
നിന്‍ ശക്തി വേലാല്‍ പിളര്‍ന്നു നീ

തിരുവൈക്കത്തെഴുമപ്പന്‍ പുണ്യാഷ്ട്മി നാള്‍
നിന്‍ വിജയത്തിനായി നോറ്റിരിപ്പൂ
വിജയശ്രീലാളിതന്‍ വീരാധി വീരന്‍
നീ വരും നേരവും കാത്തിരിപ്പൂ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts