എന്നെ നിൻ ഓമലായ് കരുതി
യാഗം
Enne Nin Omalaay Karuthi (Yaagam)
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംആർ എസ് ഷൈനു
ഗാനരചനരാജു ചെന്നാട്
ഗായകര്‍ജോബ് കുര്യൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 03 2017 14:00:56.
എന്നെ... നിൻ ഓമലായ് കരുതി
കണ്ണോരം... വിൺ സൂര്യനായ് തഴുകി
അഴലും ഇരുളും മലർ മഞ്ഞു പോൽ മാഞ്ഞു
ഇടറും വഴിയിൽ മണി ദീപമായ് തെളിഞ്ഞും
വഴിയായ് മൊഴിയായ് വന്നു യേശു ദേവൻ
എൻ അരികിൽ വന്നിതെന്റെ നാഥൻ

പൊൻ വിരൽ തളിർ സ്പർശനം
കൺകളിൽ കതിർ വീശിയോ
ദൈവ പുത്ര മഹോന്നതൻ
മമ സങ്കട കടൽ മാറ്റിയോ
വഴിയോരം തിരയും പഥികനെ തിരുമാറിലണച്ചൊരു
താവക സ്നേഹം ദിവ്യ സ്നേഹം
അറിവിൻ ആത്മ സ്വരൂ..പനായ്
ധര അഖിലവും
സുഹൃദ ഗീതികൾ പാടിടാമെൻ മനമുരുകി ഞാൻ പാടാം

ചുമലു തളരുമെൻ കുരിശിൻ വഴികളിൽ
ഹൃദയമുരുകുമ്പോൾ
തണുവായ്....ജീവ ജലമതാകുമവൻ
എത്രയും സ്നേഹ പ്രവാഹമായ്
രക്ഷകനായ്... മോചകനായ്...
ഇന്നെന്റെ ജീവനും ജീവാധി നാഥനുമായ് യേശുവേ
നീയില്ലയെങ്കിലെൻ ജീവിത പൂവനി പാഴ്മലർ വനമാകും

എന്നെ... നിൻ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts