ഇരുമുടികളോടെ
ശബരിമാമല
Irumudikalode (Sabarimaamala)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍അനു വി കടമ്മനിട്ട
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: July 22 2022 05:35:11.
അയ്യപ്പ ശരണം അയ്യനേ ശരണം
ഭൂതേശ ജഗദീശ പരമേശ ശരണം...

ഇരുമുടികളോടെ ശബരിമലയേറുമി
പാപിയാം ഏഴയ്ക്കൊരാലംബം അരുളണേ
ഇരുമുടികളോടെ ശബരിമലയേറുമി
സങ്കട പറവയ്ക്കൊരവലംബമേകണേ
വൻപുലികൾ അലറുന്ന ജീവിത കരിമലയിൽ അഭയമായി വരണമേ
ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ

ദുഃഖാർദ്രവാനെന്റെ നൊമ്പരകനവിൻ തൃക്കാഴ്ച്ചയിനിയും സ്വീകരിക്കൂ...
ഭക്തി മാർഗ്ഗങ്ങളിൽ ശരണം വിളിച്ചു ഞാൻ
പതിനെട്ടു വട്ടം മല ചവിട്ടി
ആദ്ധ്യാത്മ ദർശനസൗഭാഗ്യമൊരു വട്ടമറിയാൻ ഇട വന്നെങ്കിൽ...
പിരിയുവാനാകുമോ ദീനദയാനിധേ ആ ദിവ്യ സന്നിധാനം

അയ്യപ്പ ശരണം അയ്യനേ ശരണം
ഭൂതേശ ജഗദീശ പരമേശ ശരണം...

വഴിമാറാതെ വഴി മുടങ്ങാതെ വഴിപാടുമായി ഞാൻ വന്നുവല്ലോ...
കൊടുമുടികൾ തോറും കാലിടറാതെ
താഴ്‌വാരങ്ങളിൽ വീണു പോകാതെ
പാദ ബലമേകി ദേഹ ബലമേകി
കൈയ്യേൽക്കുകെന്നേ നീ വേഗം
മറക്കുവാനാവുമോ ദേഹഭയോ നിധേ നിൻ നാമ മന്ത്രഗീതം

അയ്യപ്പ ശരണം അയ്യനേ ശരണം
ഭൂതേശ ജഗദീശ പരമേശ ശരണം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts