ഭക്തിപമ്പാതീരം
ശബരിമാമല
Bhakthipambatheeram (Sabarimaamala)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍അനു വി കടമ്മനിട്ട
രാഗംവലചി
ഗാനത്തിന്റെ വരികള്‍
Last Modified: July 22 2022 05:34:25.
അഖിലാണ്ഡേശ്വരൻ അയ്യപ്പാ
അഗതി തൻ ഗുണനിധി അയ്യപ്പാ
മോഹിനിസുതമന മോഹന രൂപാ
മംഗളദായകൻ അയ്യപ്പാ

ഭക്തി പമ്പാതീരമുണർന്നൂ...
ആത്മ ഗംഗാ നദിയൊഴുകീ
പന്തളരാജകുമാരൻ ഭൂമിയിൽ അവതരിച്ചൂ...
ഹൃദയതപോവനമാകെ മഹസ്സിൽ ആനന്ദമായീ...

കാറ്റിൻ ചഞ്ചല നോപുരമിളകീ
താളം തട്ടി ശബരിമല
പ്രപഞ്ച ഗോപുര നടയിൽ പൂത്തൂ
പ്രദോഷ സന്ധ്യാ ദീപം
നാമസഹസ്രം പാടി ദേവകൾ ആത്മാരാധന ചെയ്തു
വിണ്ണിൻ സംക്രമ മധുരം പെയ്തു...

പൊന്‍കതിർ വീശീ ചെമ്മേയുണർന്നു ഉത്രം നക്ഷത്രം...
മണ്ഡലനോമ്പിൻ മനസ്സുണർത്തി ശങ്കരതനയ തരംഗം...
കാരുണ്യാമൃത രാഗാവലിയിൽ തരളിതമായി പ്രകൃതി
ജന്മം സ്നേഹ സരോവരമായി...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts