ശംഖ നിനാദം
ശബരിമാമല
Shankha Ninaadam (Sabarimaamala)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍ദീപാങ്കുരന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 22 2022 05:34:48.
ഓം ശ്രീ മഹാശാസ്ത്രേ നമഃ
ഓം ശ്രീ മഹാദേവായ നമഃ
ഓം ശ്രീ ധർമ്മശാസ്ത്രേ നമഃ

ശംഖ നിനാദം
ശംഖ നിനാദം കേട്ടുണരുന്നൊരു പൊന്നമ്പലമേട്ടിനു മുകളിലൊരുടുക്ക മദ്ദള ഇലത്താളം തുടിച്ചു പൊങ്ങുമൊരമ്പല നടയിലെ ഒന്നാം തൃപ്പടി തൊട്ടു വണങ്ങുമൊരുണ്ണി ഗണപതി ശരണം ശരണം
രണ്ടാം തൃപ്പടി തൊട്ടു വണങ്ങി വാണി സരസ്വതി ശരണം ശരണം...
മൂന്നാം പൊൻപാടി അടി പണിയുമ്പോൾ മൂവുലകും നിറവഴിയും പൊലിമകൾ
നാലാം തൃപ്പടി മേലേ വേദം നാലും തൊട്ടു വണങ്ങി
അഞ്ചാം പൊൻപാടി ഭൂതങ്ങൾക്കാറാം പൊൻപാടി ഷണ്മുഖ സാമ്രാജ്യം...
ആറുമുഖൻ പദമടി പണിയുമ്പോൾ
ഏഴാം പടി മുകളേഴു സ്വരങ്ങളിൽ എഴുപതു മേളം തുടിയിളകുന്നൊരു നാരദ വീണാ...
നാദം കേട്ടേൻ എട്ടാം പടിയിൽ തൊട്ടു വണങ്ങീട്ട് എട്ടു ദിക്കും തന്നിലൊതുക്കി ശരണം ശരണം ശരവണ സോദരരൊൻപതാം പടിയേറി നവഗ്രഹ രാശികൾ അൻപൊടനുഗ്രഹമേകി പത്താം പടിയിൽ പത്തവതാരം കണ്ടു തൊഴുമ്പോൾ...
പത്തുമൊരൊന്നും പടികളിൽ ഏകാദശി മാഹാത്മ്യങ്ങൾ....
പന്ത്രണ്ടാം പടിയേറി വണങ്ങീ
പതിമൂന്നാം പടി ഭക്തിയോടേറി
കൊച്ചു കടുത്തയുറഞ്ഞിളകുന്നൊരു
പത്തും നാലും പടികളിലേറി
പത്തുമൊരഞ്ചിൽ വലിയ കടുത്ത സാമിയെ നമ്പി പതിനാറാം പടിയേറി കന്നി നടക്കൽ ഗണപതി ഹവനം കണ്ടിട്ടൻപൊടു പതിനേഴാം പടിയേറി കൈലാസവുമാപാൽക്കടലും കണ്ടഖിലാണ്ഡ കോടി ബ്രഹ്‌മാണ്ഡങ്ങളിൽ അൻപൊടു ശിക്ഷാ രക്ഷകൾ അരുളും ത്രിഗുണം പൊൻ തീ കൂപ്പും കലിയുഗ നാഥൻ പന്തള ഭൂപതി തൃപ്പദമാടിയ പതിനെട്ടാം പടി കണ്ടു തൊഴുന്നേൻ...
അടിയനൊരാശ്രയമേകണമയ്യപ്പാ അയ്യപ്പാ അയ്യപ്പാ അയ്യപ്പാ...ആ....

കർപ്പൂര ദീപം സ്വാമിക്ക്
സ്വാമിയേ അയ്യപ്പോ
പാലഭിഷേകം സ്വാമിക്ക്
സ്വാമിയേ അയ്യപ്പോ
നെയ്യഭിഷേകം സ്വാമിക്ക്
സ്വാമിയേ അയ്യപ്പോ
സ്വാമി ശരണം ശരണം പൊന്നയ്യപ്പാ
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ
സ്വാമി ശരണം ശരണം പൊന്നയ്യപ്പാ
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ
സ്വാമിയേയ് ശരണമയ്യപ്പോ
സ്വാമിയേയ് ശരണമയ്യപ്പോ
സ്വാമിയേയ് ശരണമയ്യപ്പോ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts