മുന്തിരി മൊട്ടിട്ടോ
പൂത്തുമ്പിയും പൂത്താലവും
Munthiri Mottitto (Poothumbiyum Poothaalavum)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനനന്ദകുമാർ കഴിമ്പ്രം
ഗായകര്‍ശ്യാം ധര്‍മന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 12 2017 16:57:59.
മുന്തിരി മൊട്ടിട്ടോ മാതളം പൂവിട്ടോ
മാടത്തപ്പൈങ്കിളിയേ എന്റെ മണിക്കിളിയേ
മാടത്തപ്പൈങ്കിളിയേ എന്റെ മണിക്കിളിയേ
(മുന്തിരി മൊട്ടിട്ടോ…)

ശ്യാമാംബരം പോൽ ഒഴുകും അളകങ്ങൾ
മാടി മാടി വിളിക്കുന്നു എന്നെ (2)
നിൻ കരതലമൊന്നിളകുന്ന നേരം
മോഹങ്ങൾ പെയ്തിറങ്ങും ഈ നെഞ്ചിൽ
ഒന്നു കണ്ടോട്ടെ ഞാൻ ഒന്നു കണ്ടോട്ടേ
ഒന്നു കണ്ടോട്ടെ ഞാൻ ഒന്നു കണ്ടോട്ടേ
എന്റെ വധുവായ് നിന്നെ ഒന്നു കണ്ടോട്ടേ
(മുന്തിരി മൊട്ടിട്ടോ…)

തൂമഞ്ഞിൻ തുള്ളികൾ പോലെയെൻ ഹൃദയത്തിൽ
തുള്ളിക്കളിച്ചിടുന്നുവോ നീ (2)
നിൻ ഇളകുന്ന മിഴികളിൽ ഞാനൊരു
താരമായ് കൺതുറക്കും എന്നും
ഒന്നു കണ്ടോട്ടെ ഞാൻ ഒന്നു കണ്ടോട്ടേ
ഒന്നു കണ്ടോട്ടെ ഞാൻ ഒന്നു കണ്ടോട്ടേ
എന്റെ വധുവായ് നിന്നെ ഒന്നു കണ്ടോട്ടേ
(മുന്തിരി മൊട്ടിട്ടോ…)







malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts