തുഴയും മനവും
പൊന്നാവണി പാട്ടുകൾ
Thuzhayum Manavum (Ponnaavani Paattukal)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഎസ് ആർ സൂരജ്
ഗാനരചനശ്യാം ഏനാത്ത്
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: September 27 2016 17:07:45.
തുഴയും മനവും കുതിച്ചു
തുള്ളീ..
തക തിമി തകതാളം തുള്ളി
ഉതൃട്ടാതി ചുണ്ടൻ വരുന്നേ
കന്നി ഉതൃട്ടാതി ചുണ്ടൻ വരുന്നേ...
വഞ്ചിപ്പാട്ടും പാടി അഞ്ചാ- മോണനാളിൽ തെയ് തെയ് തക...
മെയ് മറന്നു പാടി വരുന്നേ..
മെയ് മറന്നു പാടി വരുന്നേ..

ഇലയിട്ടു വിഭവങ്ങൾ പേരു ചൊല്ലി വിളമ്പുന്നേ.. തുഴ സദ്യ
കേമമാക്കുന്നേ നറു പഴം ചേർത്ത... സദ്യയൂട്ടുന്നേ...
ചെറുമണിയട പായസമുണ്ടേ
പൊടിപൊടിയണ പപ്പടമുണ്ടേ.
എരിപൊരിയൻ ഇഞ്ചി..
ക്കറിയും...
പുളിമോരും നാടൻ തൈരും
നാടെങ്ങും രുചിഭേദം കൊണ്ടോണം വന്നേ....
കൊതിയതു നാവിൽ കടലാകുന്നേ പകരുക മാളോരേ...
പച്ചടി കിച്ചടി അവിയല് തോരൻ...
കാളൻ ഓലൻ സാമ്പാർ പ്രഥമൻ.. (തുഴയും മനവും..)

ആറന്മുള തേവരുടെ തിരുമുമ്പിൽ... കളിയാടും....
ഉതൃട്ടാതി നാളുമണഞ്ഞേ ഹോയ്...
നീളെ കരക്കാരുമണിനിരന്നേ
അലഞൊറിയണ് പമ്പയി-
ലോണം...
കൈത്താളം കരയിലുമോളം
മുറുമുറുകണ് തുഴതൻ താളം
തെയ് തെയ് തകതിത്തകമേളം...
ഒന്നാനാം കൊമ്പത്തേറണ
കാണാൻ പൂരം...
വിജയോത്സവമായ് വരവേറ്റീ-
ടാനണയുകമാളോരേ....
( തുഴയും മനവും...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts