ആലം ഉടയോൻ
ആകാശവാണി ലളിതഗാനങ്ങള്‍
Aalam Udayon (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജുബൈർ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍എസ് വിനോദ് ,ദുർഗ്ഗ രാജ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 03 2020 11:18:03.
 
ആലം ഉടയോൻ പാരിനു നൽകിയ അഴകിൻ നാള് പെരുന്നാള് (2)
അൽഹം ദൂതും ദുനിയാവിൻ മനം വിടരും നാള് പെരുന്നാള്
(ആലം ഉടയോൻ..)

ആർഭാടത്തിൻ നാളല്ല അത് ആമോദത്തിൻ പുറവല്ലോ (2)
റബ്ബായവൻ തൻ അടിമകൾക്കേകും റഹ്മത്തിൻ തിരുനാളല്ലോ
അതിനായ് ശുക്രുകൾ ചൊല്ലുന്നു അവനുടെ കല്പന കൊള്ളുന്നു (2)
(ആലം ഉടയോൻ..)

സ്വാർത്ഥത തന്നുടെ നാളല്ല അത് സമഭാവനയുടെ നാളല്ലോ (2)
അക്കായവൻ തൻ കനിവിൽ പൂക്കും ബർക്കത്തിൻ പ്രിയ നാളല്ലോ
അതിനായ് ശുക്രുകൾ ചൊല്ലുന്നു അവനുടെ കല്പന കൊള്ളുന്നു (2)
(ആലം ഉടയോൻ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts