നീർമുകിൽ
പ്രണയചിത്രങ്ങൾ
Neermukil (Pranayachithrangal)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംവിദ്യാധരൻ
ഗാനരചനസേതുമാധവൻ പാലാഴി
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 30 2016 13:43:45.
നീർമുകിൽ കംബളം നീർത്തി
നിലാപ്പൂക്കൾ മയങ്ങുന്ന രാവിൽ
നഷ്ട വസന്തത്തിൻ നീൾ നഖപ്പാടുകൾ
നോവുമീ മണ്ണിന്റെ മാറിൽ
ഓർമ്മകൾ മഴത്തുള്ളികൾ
കുളിർ മുത്തുകൾ പെയ്തിറങ്ങുന്നു



നീളും ഇടനാഴി തൻ ഓരത്ത് ഞാനേതു
നീൾമിഴിപ്പൂവ് തിരഞ്ഞൂ
നീയില്ല ഞാനില്ല നാമൊന്നു മാത്രമെ-
ന്നാരേ സ്വകാര്യം പറഞ്ഞൂ
ഓർമ്മകൾ മഴച്ചാലുകൾ
ചേർന്നോഴുകുന്നു വേർപിരിയുന്നു



നീറും വിരഹാർദ്ര നൊമ്പരം പൂക്കുമീ
നീർ മാതളത്തിന്റെ ചോട്ടിൽ
നീയായ്‌ ഞാനായ് ഇനി വെറുമന്യരായ്
ഇത്തിരി നേരമിരിക്കാം
ഓർമ്മകൾ മഴനൂലുകൾ
നേർത്തു മായുന്നു മണ്ണിൻ മനസ്സിൽ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts