ഭൂമിയിൽ സ്വർണ്ണ
സ്നേഹിച്ച് തീരാത്ത ഗന്ധർവ്വൻ
Bhoomiyil Swarna (Snehichu Theeraatha Gandharvan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിദ്യാധരൻ
ഗാനരചനപിരപ്പന്‍‌കോട് മുരളി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 27 2023 16:20:41.
ഭൂമിയിൽ സ്വർണ്ണ മയിൽപ്പീലി ചൂടിയ കാമുക സ്വപ്നമാണോമനേ നീ... (2)
സ്നേഹിച്ചു തീരാത്ത
ഗന്ധർവ്വ ഹൃദയത്തിൻ
അമൃത സുഗന്ധമാണോമനേ നീ.. ( 2 )

( ഭൂമിയിൽ സ്വർണ്ണ മയിൽ )

ഇന്ദ്രധനുസ്സിൽ നിന്നീവഴിയെത്തുന്ന
ഹംസങ്ങളോടൊന്നു പറഞ്ഞയയ്ക്കൂ... ( 2 )
ഒന്നു തൊട്ടാൽ നാദബ്രഹ്മമുണർത്തുന്ന
രുദ്രമണി വീണതന്നയയ്‌ക്കാം ...
നിന്റെ രുദ്രമണി വീണതന്നയയ്‌ക്കാം ...

( ഭൂമിയിൽ സ്വർണ്ണ മയിൽ )

വിരഹിയാം യക്ഷന്റെ ഗീതത്തിനാലോ ...
അഷ്ടപദീ ഗാന ലഹരിയാലോ... ( 2 )
വാസന്ത കാകളീ മധുവിനാലോ ...
ഹൃദയേശ്വരീ നിന്നെ സൽക്കരിയ്ക്കാം..
എന്റെ മൺകുടിൽ നിനക്കായ് തുറന്നു വയ്ക്കാം...

( ഭൂമിയിൽ സ്വർണ്ണ മയിൽ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts