ദൈവത്താരീശാ രാമാ
ശ്രീരാമ ഗാനാമൃതം
Daivathareesha (Sree Rama Gaanamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനപെരുമാൾപുരം ജയചന്ദ്രൻ
ഗായകര്‍കൃഷ്ണചന്ദ്രന്‍ ,പാർവ്വതി രഘു
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2023 14:45:44.
ദൈവത്താരീശാ രാമാ
കാത്തരുളീടേണം എന്നും
ഞങ്ങളെ കാത്തരുളീടേണം എന്നും
പൊൻമുടി മകുടം ചാർത്തീ
നീയൊരു താരകയായി തോന്നീ
ഒരു താരകയായി തോന്നീ...

ഉറങ്ങുമ്പോഴും നിൻ രൂപം
ഉണരുമ്പോഴും നിൻ രൂപം
എന്തിനും ഏതിനും നീയല്ലോ
എന്തിലും ഏതിലും നീയല്ലോ...
പരബ്രഹ്മമല്ലോ ദേവാധി ദേവാ
ദേവാ...ദേവാ...ദേവാ....

തൃപ്രയാറും നിൻരൂപം
തിരുവങ്ങാടും നിൻ രൂപം
അന്തലൂർ വാസാ നീയല്ലോ
ഓംകാരപ്പൊരുളേ ദേവാധി ദേവാ..
ദേവാ...ദേവാ...ദേവാ....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts