ചന്ദന ചാർത്തണിഞ്ഞു
സ്വാമിപാദം
Chandana Charthaninju (Swamipaadam)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനബിച്ചു തിരുമല
ഗായകര്‍അമ്പിളിക്കുട്ടൻ
രാഗംഹരികാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: January 26 2024 14:03:12.
ചന്ദനച്ചാർത്തണിഞ്ഞ് ചാരുതയൂട്ടിയ
പഞ്ചലോഹമണിവിഗ്രഹമേ
മലയുടെ നടുവിൽ കലിയുഗം കൊളുത്തിയ
സംക്രമജ്യോതിയിൽ നിറഞ്ഞവനേ
മാമണികണ്ഠനേ തൊഴുന്നേൻ
തൊഴുന്നേൻ തൊഴുന്നേൻ

എന്നിൽ നിന്നുയരുമീ ശരണം വിളിയുടെ
ധ്വനിബീജത്തിരളേ ഓംകാരപൊരുളേ
സംഗീതസാഗര തിരകളിൽ അലയുമീ
സരസ്വതീ നൗകയിൽ കനിയേണമേ
അവിടെവന്നങ്ങയെ കുമ്പിടാൻ അടിയനും
അനുവാദം നൽകേണമേ - സ്വാമീ
അനുവാദം നൽകേണമേ

കണ്ണിൽവന്നലിയുക കനകംപൊതിയുന്ന
വരദാനക്കതിരേ ശ്രീനാഥസുതനേ
ഞാനാകും പാഴ്മുളംകുഴലിലെ സ്വരജതി
മുഴങ്ങി നിൻ കാനനം നിറയേണമേ
അസുലഭമംഗളം തമ്പുരാൻ അടിയനും
ദയവായി നൽകേണമേ - സ്വാമീ
ദയവായി നൽകേണമേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts