അഷ്ടമിരോഹിണി രാവിലെ പൂന്തെന്നൽ
കൃഷ്ണനാമം
Ashtamirohini Raavile Poonthennal (Krishnanamam)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍ബിജു നാരായണൻ
രാഗംഹമീര്‍ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: September 08 2023 16:06:14.
ആ….ആ….ആ….ആ….ആ….ആ….

അഷ്ടമിരോഹിണി രാവിലെ പൂന്തെന്നൽ
ഭക്തനാം കവിയോടു ചോദിച്ചു മെല്ലേ...
ഗുരുവായൂർ കണ്ണന്റെ പവിഴാധരങ്ങളിൽ
തെളിയുന്ന പുഞ്ചിരിക്കെന്തു ഭാവം

നിറപറകൾ മുന്നിലായി തെളിയുന്ന ദീപങ്ങൾ
തൊഴുകൈകളോടെ ചൊല്ലീ...
വസുദേവർ ദേവകീ സുതനായി മഥുരയിൽ
അവതാര കൃഷ്ണൻ പിറന്ന ഭാവം...

ഭജനകളിൽ മുഴുകും മഞ്ജുളാൽ ചില്ലകൾ
ഹരികാംബോജിയിൽ പാടി...
വനമാല ധാരിയായ് നവനീത ചോരനായ്
വരുമെന്നും എവിടെയും എന്റെ കൃഷ്ണൻ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts