എന്തതിശയമേ
യേശുവേ നിനക്ക് ഹൃദയാഞ്ജലി
Enthathishayame (Yesuve Ninakku Hrudayanjali)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംപി വി തൊമ്മി
ഗാനരചനപി വി തൊമ്മി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമണിരംഗ്
ഗാനത്തിന്റെ വരികള്‍
Last Modified: December 06 2015 06:18:52.

എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ (2)
അതു ചിന്തയിലടങ്ങാ സിന്ധുസമാനമായ് സന്തതം കാണുന്നു ഞാൻ (2)

എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ

ദൈവമേ നിൻ മഹാ സ്നേഹമതിൻ വിധം ആർക്കു ഗ്രഹിച്ചറിയാം (2)
എനിക്കാവതില്ലേ അതിൻ ആഴമളന്നിടാൻ എത്ര ബഹുലമത് (2)

എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ

മോദമെഴും തിരു മാർവിലുല്ലാസമായ് സന്തതം ചേർന്നിരുന്ന് (2)
ഏക ജാതനാമേശുവേ പാദകർക്കായ് തന്ന സ്നേഹമതിശയമേ (2)

എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ

ജീവിതത്തിൽ പല വീഴ്ചകൾ വന്നിട്ടും ഒട്ടും നിഷേധിക്കാതെ (2)
എന്നെ കേവലം സ്നേഹിച്ചു പാലിച്ചിടും തവ സ്നേഹമതുല്യമഹോ (2)

എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ
അതു ചിന്തയിലടങ്ങാ സിന്ധുസമാനമായ് സന്തതം കാണുന്നു ഞാൻ
സന്തതം കാണുന്നു ഞാൻ (2)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts