എത്ര ധ്യാന സന്ധ്യകൾ
യേശുവേ നിനക്ക് ഹൃദയാഞ്ജലി
Ethra Dhyaana Sandhyakal (Yesuve Ninakku Hrudayanjali)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനജയൻ പള്ളുരുത്തി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 01 2016 05:16:04.
എത്ര ധ്യാന സന്ധ്യകൾ കഴിഞ്ഞു
എത്ര പ്രാർത്ഥനാ ദിനങ്ങളും (എത്ര ധ്യാന)
മാത്ര നേരമെങ്കിലും ആ ദർശനം
പ്രാപ്തമെങ്കിലെത്ര ധന്യ ജീവിതം (മാത്ര)
(എത്ര ധ്യാന)

നിന്നെ വിസ്മരിച്ചിടുന്ന നാളുകൾ
ദുഃഖമാണു കൊയ്തെടുത്ത വിത്തുകൾ
തപ്തമായ നെഞ്ചിലെന്റെ ദീപവും
മെഴുകലിഞ്ഞ നാളമായിതെൻ പ്രഭോ
ഹൃദയതാപമേറ്റെരിഞ്ഞു പോയിടാൻ
ഭക്തിയേറിടട്ടെ എന്നിൽ നാൾക്കുമേൽ(ഹൃദയ)
(എത്ര ധ്യാന)

ആരുമില്ലെനിക്കു സ്വന്തമിത്രമായ്
ആത്മദുഃഖസഞ്ജിതം തുറക്കുവാൻ
ആത്മബന്ധുവായെനിക്ക് നീ തരും
ശാന്തിയൊന്നു മാത്രമേ സുഖപ്രദം
ശാന്തമംബരത്തിലൊത്തു വാണിടാൻ
ശാന്തിയേക ഹൃത്തിലെന്റെ നായകാ (ശാന്ത)
(എത്ര ധ്യാന)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts