ഒരു തൈ നടാം
കേരള ഹരിതശ്രീ പ്രോജക്റ്റ്
Oru Thai Nadaam (Kerala Harithashree Project)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംജി വേണുഗോപാല്‍
ഗാനരചനസുഗതകുമാരി
ഗായകര്‍ജി വേണുഗോപാല്‍ ,ശ്രേയ ജയദീപ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 09 2015 09:08:41.
ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചു മക്കൾക്കു വേണ്ടി
ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി(ഒരു തൈ നടാം.... 3)

ഇതു പ്രാണവായുവിനായി നടുന്നു
ഇതു മഴയ്കായി തൊഴുതു നടുന്നു (2)
അഴകിനായ് തണലിനായ് തേൻപഴങ്ങൾക്കായ്‌
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു (2)
അഴകിനായ് തണലിനായ് തേൻ പഴങ്ങൾക്കായ്‌
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു (ഒരു തൈ നടാം.... )

ചൊരിയും മുലപ്പാലിനോർമ്മയുമായി
പകരം തരാൻ കൂപ്പുകൈ മാത്രമായി (2)
ഇത് ദേവി ഭൂമിതൻ ചൂടല്പമാറ്റാൻ
നിറകണ്ണുമായ് ഞങ്ങൾ ചെയ്യുന്ന പൂജ (2)
ഇത് ദേവി ഭൂമിതൻ ചൂടല്പമാറ്റാൻ
നിറകണ്ണുമായ് ഞങ്ങൾ ചെയ്യുന്ന പൂജ

ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചു മക്കൾക്കു വേണ്ടി
ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts