ശംഭോ ശങ്കര
നമ: ശിവായ
Sambho Sankara (Nama Sivaya)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംമോഹന്‍ദാസ്‌
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2020 10:14:42.
ശാന്തം പത്മാസനസ്ഥം
ശശധരമകുടം പഞ്ചവക്ത്രം ത്രിനേത്രം.
ശൂലം വജ്രം ച ഖഡ്ഗം
പരശുമഭയകം ദക്ഷഭാഗേ വഹന്തം
നാഗം പാശം ച ഘണ്ടം
പ്രളയഹുതവഹം സാങ്കുശം വാമഭാഗേ
നാനാലങ്കാര ദീപ്തം സ്പടിക മണിനിഭം
പാർവതീശം നമാമി

ശംഭോ ശങ്കര സാംബസദാശിവ
ശംഭോ ശങ്കര ഗൗരീശാ
രക്ഷിക്കേണം പെരുമാളെ
ശ്രീ കൊട്ടിയൂര്‍ വാഴും പെരുമാളെ

ബ്രഹ്മമുരാരി സുരാര്‍ച്ചിത ലിംഗം
നിര്‍മ്മല ഭാസിത ശോഭിത ലിംഗം
ജന്മജദു:ഖ വിനാശക ലിംഗം
തത്പ്രണമാമി സദാശിവ ലിംഗം!

മൃത്യുംഞ്ജയ ഗൗരീശാ താണ്ഡവ
നൃത്തപ്രിയനേ നടരാജാ..
നിന്നുടെ നടനവിശേഷം ഉള്‍ത്തുടി
കൊട്ടിപ്പാടി ഭജിക്കുന്നേ
ശ്രീ കൊട്ടിയൂര്‍ വാഴും പെരുമാളെ

കനകമഹാമണി ഭൂഷിത ലിംഗം
ഫണിപതി വേഷ്ടിത ശോഭിത ലിംഗം
ദക്ഷസുയജ്ഞ വിനാശന ലിംഗം
തത്പ്രണമാമി സദാശിവ ലിംഗം

ഭവഭയനാശന നാഗവിഭൂഷണാ
ഭക്തപ്രിയനേ ജഗദീശാ
രോഹിണി നാളിലെ ആരാധനയിലെ
ആലിംഗന പൂജ തൊഴുന്നേന്‍
ശ്രീ കൊട്ടിയൂര്‍ വാഴും പെരുമാളെ

അഷ്ടദളോപരി വേഷ്ടിത ലിംഗം
സര്‍വ്വസമുദ്ഭവ കാരണലിംഗം
അഷ്ടദരിദ്രവിനാശന ലിംഗം
തത്പ്രണമാമി സദാശിവ ലിംഗം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts