കരഭീരപുറമേറി
വരദായിനീ
Karabheerapurameri (Varadaayini)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംടി എസ് ജയ്‌രാജ്
ഗാനരചനഅനിൽ സ്വരാജ്
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: May 13 2014 15:58:09.

കരഭീരപ്പുറമേറി കരവാളൂർപുരം വാഴും
കരുണതൻ ഭുവനേശ്വരീ...(2)
കരതലാമലകമാം ഭൂവിതിനുള്ളിലെ-
ചെറുജലമുകുളങ്ങളല്ലോ...അടിയങ്ങൾ
ചെറുജലമുകുളങ്ങളല്ലോ...(1) (2)
(കരഭീര....)

കരണാധിപേ തവ പാണീതലത്തിലെ
ഘടികാരസ്പന്ദനമീ മനുജന്മം..(2)
തിരുനാമം മനതാരിൽ തെളിയുമ്പോളടിയനിൽ-
നിറയുന്നു പുതുജീവ മന്ത്രം...(2)
(കരഭീര....)

ആ...ആ...ആ...ആ...ആ...
അകതാരിലാകവേ വാണീടുമംബികേ-
ചൊരിയുന്നു നീയെന്നിലായിരം പുണ്യം...(2)
മനതാപം വിടവാങ്ങിക്കഴിയുമ്പോളടിയനിൽ-
തെളിയുന്നു നവമൃദുഹാസം...(2)
(കരഭീര....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts