തെക്കിനി തറയിലോ
പുഷ്പാഞ്ജലി പ്രസാദം
Thekkinitharayilo (Pushpanjali Prasaadam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംശങ്കരാഭരണം
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2023 07:37:50.
തെക്കിനി തറയിലോ ശ്രീലകത്തോ
ഭക്ത മനസ്സിലോ നീയിരിപ്പൂ
തീരാത്ത ജീവിത വേദന മാറ്റണേ
തിരുമാന്ധാംകുന്നിലമ്മേ
എന്റെ തറവാടിൻ നാഥ നീയേ

മംഗളമാം മോഹങ്ങൾ വാടാതെ കാക്കുന്നോരുണ്ണി ഗണപതി കൂടെയില്ലേ
വാളുമായി എഴുന്നെള്ളും അമ്മതൻ വാത്സല്യം
കോരികുടിക്കുന്നു ഞങ്ങൾ
അമ്മേ കോരികുടിക്കുന്നു ഞങ്ങൾ

ആട്ടങ്ങതൻ ആട്ടം കണ്ടു ആറാട്ടിലും
ചേർന്നിടുന്നോരാശ്രിത ലക്ഷങ്ങളേ കണ്ടതില്ലേ നീ
കാളിടുന്ന കോപമെല്ലാം അടക്കണേ
കാരുണ്യം വാരിച്ചൊരിയേണേ നീ
അമ്മേ വാരിച്ചൊരിയേണമേ നീ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts