കാരുണ്യ കടലായി
രാമാമൃതം
Kaarunya Kadalaayi (Ramamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംസുമനേശ രഞ്ജിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 19 2021 14:11:55.
കാരുണ്യ കടലാണ് പരംപൊരുളാണെന്‍റെ
തിരുവങ്ങാട്ടൊഴും പെരുമാള്
മറ്റാരും തുണയില്ലെന്നവശരായി തേങ്ങുമ്പോള്‍
രക്ഷിക്കാനെത്തുന്നു പെരുമാള്
ക്ഷിപ്ര പ്രസാദിയാം പെരുമാള്

ഏഴു നില മാളികയില്‍ വാഴുമ്പോഴും
താഴെ ഏഴകളെ തഴുകുന്നു പെരുമാള്
മോതിരം വെച്ചു നമിക്കുന്നോര്‍ക്കേവര്‍ക്കും
മോചനം അരുളുന്നു പെരുമാള്
കാരുണ്യ കടലാണ്

ദണ്ഡനം ചെയ്യുന്ന ദുഷ്ടരെ നിഹനിക്കും
കോദണ്ഡ രാമനെന്‍ പെരുമാള്
കൃഷ്ണപദം തേടി എത്തുവോര്‍ക്കെന്നാളും
വൈഷ്ണവ ശക്തിയെന്‍ പെരുമാള്
കാരുണ്യ കടലാണ്

പ്രകൃതിയില്‍ പുലരികള്‍ പാടി ഉണര്‍ത്തും
പ്രണവത്തില്‍ കല്ലിനും പുനര്‍ജ്ജനി മോക്ഷം കൊടുക്കുന്ന
കാരുണ്യമാണെന്‍റെ പെരുമാള്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts