ഗുരുവും നീയേ
ഗുരുവായൂർ ഭക്തിഗാനങ്ങൾ
Guruvum Neeye (Guruvayoor Bhakthigaanangal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജയ വിജയ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 19 2014 10:16:14.

ഗുരുവും നീയേ
സഖിയും നീയേ
ജനനിയും താതനും നീയേ..
ഗുരുവായൂരപ്പാ... ഗുരുവായൂരപ്പാ...

കാളിയമർദ്ദനമാടിയ നിൻ കഴൽ
കാണാൻ കൊതിക്കുന്നു ഞങ്ങൾ
കാരുണ്യരൂപന്റെ ഗാനസുധാരസം
കേൾക്കാൻ കൊതിക്കുന്നു ഞങ്ങൾ..
കേൾക്കാൻ കൊതിക്കുന്നു ഞങ്ങൾ...

ജയദേവ ഗീതത്തിൻ
ജയഭേരി കേൾക്കുമ്പോൾ
ജഗമൊരു ശ്രീകോവിലാകും
ആപാദചൂഢം നിറയുന്ന ഭക്തിയാൽ
ആത്മദുഃഖങ്ങൾ മറക്കും
ആപാദചൂഢം നിറയുന്ന ഭക്തിയാൽ
ആത്മദുഃഖങ്ങൾ മറക്കും
ആത്മദുഃഖങ്ങൾ മറക്കും... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts