ചെമ്പകനാടിന്റെ
അമ്പലപ്പുഴ കണ്ണനു പാല്‍പ്പായസം
Chembaka Naadinte (Ambalapuzha Kannanu Paalpayasam)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസജി സ്വരരാഗ്
ഗാനരചനഷാജി ഇല്ലത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംകീരവാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 03 2014 06:48:57.

ചെമ്പകനാടിന്റെ പൊന്‍കണിയാകുവാന്‍
കണ്ണനുണ്ടെന്നതു ഭാഗ്യമല്ലേ
ചെമ്പകനാടിന്റെ പൊന്‍കണിയാകുവാന്‍
കണ്ണനുണ്ടെന്നതു ഭാഗ്യമല്ലേ സൗഭാഗ്യമല്ലേ
ചെറുകൊന്നപ്പൂവിട്ട വഴികളിലെന്നുമാ
ചെന്താമരക്കണ്ണന്‍ കളിക്കയല്ലേ
ചെറുകൊന്നപ്പൂവിട്ട വഴികളിലെന്നുമാ
ചെന്താമരക്കണ്ണന്‍ കളിക്കയല്ലേ
അതില്‍ അമ്പലപ്പുഴയാകെ ലയിക്കയല്ലേ
ആടി രസിക്കയല്ലേ
ചെമ്പകനാടിന്റെ പൊന്‍കണിയാകുവാന്‍
കണ്ണനുണ്ടെന്നതു ഭാഗ്യമല്ലേ സൗഭാഗ്യമല്ലേ

അമ്പാടിപൈതലിന്‍ ലീലാവിനോദങ്ങള്‍
അന്‍പോടെ കാണ്മതും പുണ്യമല്ലേ
അമ്പാടിപൈതലിന്‍ ലീലാവിനോദങ്ങള്‍
അന്‍പോടെ കാണ്മതും പുണ്യമല്ലേ
ഒന്‍പതാം ഉത്സവനാളിലെ ദര്‍ശനം
ഒരിക്കലും മായാത്ത കാഴ്ചയല്ലേ
ഒന്‍പതാം ഉത്സവനാളിലെ ദര്‍ശനം
ഒരിക്കലും മായാത്ത കാഴ്ചയല്ലേ
ഈ ദക്ഷിണ ദ്വാരക ദീപ്തമല്ലേ
സ്വര്‍ണ്ണ ദീപ്തമല്ലേ
ചെമ്പകനാടിന്റെ പൊന്‍കണിയാകുവാന്‍
കണ്ണനുണ്ടെന്നതു ഭാഗ്യമല്ലേ സൗഭാഗ്യമല്ലേ

പൊന്നോടക്കുഴലുമായ് തുളസീ വനത്തിലീ
വനമാലി നില്പ്പതും ഭംഗിയല്ലേ
പൊന്നോടക്കുഴലുമായ് തുളസീ വനത്തിലീ
വനമാലി നില്പ്പതും ഭംഗിയല്ലേ
ഏഴരപ്പൊന്നാന പതക്കമണിഞ്ഞെത്തും
ഉത്സവ രാവെത്ര ധന്യമല്ലേ
ഏഴരപ്പൊന്നാന പതക്കമണിഞ്ഞെത്തും
ഉത്സവ രാവെത്ര ധന്യമല്ലേ
അന്ന് കണ്ണിണക്കാനന്ദ വേലയല്ലേ
തിരുവേലയല്ലേ

ചെമ്പകനാടിന്റെ പൊന്‍കണിയാകുവാന്‍
കണ്ണനുണ്ടെന്നതു ഭാഗ്യമല്ലേ
ചെമ്പകനാടിന്റെ പൊന്‍കണിയാകുവാന്‍
കണ്ണനുണ്ടെന്നതു ഭാഗ്യമല്ലേ സൗഭാഗ്യമല്ലേ
ചെറുകൊന്നപ്പൂവിട്ട വഴികളിലെന്നുമാ
ചെന്താമരക്കണ്ണന്‍ കളിക്കയല്ലേ
ചെറുകൊന്നപ്പൂവിട്ട വഴികളിലെന്നുമാ
ചെന്താമരക്കണ്ണന്‍ കളിക്കയല്ലേ
അതില്‍ അമ്പലപ്പുഴയാകെ ലയിക്കയല്ലേ
ആടി രസിക്കയല്ലേ
ചെമ്പകനാടിന്റെ പൊന്‍കണിയാകുവാന്‍
കണ്ണനുണ്ടെന്നതു ഭാഗ്യമല്ലേ സൗഭാഗ്യമല്ലേ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts