ചാക്യാര്‍കൂത്ത്
അമ്പലപ്പുഴ കണ്ണനു പാല്‍പ്പായസം
Chaakyaar Koothu (Ambalapuzha Kannanu Paalpayasam)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസജി സ്വരരാഗ്
ഗാനരചനഷാജി ഇല്ലത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംകാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: February 03 2014 06:50:53.

ചാക്യാര്‍ കൂത്ത്‌ തുടങ്ങി
കണ്ണന്റെ ചാരു നയനങ്ങള്‍ തിളങ്ങി
ചാക്യാര്‍ കൂത്ത്‌ തുടങ്ങി
കണ്ണന്റെ ചാരു നയനങ്ങള്‍ തിളങ്ങി
പഴയൊരു ചരിതം ഉറങ്ങും മണ്ണില്‍
പുഴയുടെ തീരത്തമ്പലമൊന്നില്‍
തിരുമിഴാവ് മുഴങ്ങി കുഞ്ചന്റെ
തനി മിഴാവ് മുഴങ്ങി
ചാക്യാര്‍ കൂത്ത്‌ തുടങ്ങി
കണ്ണന്റെ ചാരു നയനങ്ങള്‍ തിളങ്ങി

തുള്ളല്‍ക്കഥയുടെ പിറവിപ്പുരയില്‍
അക്ഷരകന്യകള്‍ വണങ്ങി
തുള്ളല്‍ക്കഥയുടെ പിറവിപ്പുരയില്‍
അക്ഷരകന്യകള്‍ വണങ്ങി
അമ്പത്തോന്നക്ഷരകന്യകള്‍ വണങ്ങി
തൂവല്‍ ചീകി മിനുക്കിയ കിളിമകള്‍
ഏതോ പാട്ടില്‍ മയങ്ങി
തൂവല്‍ ചീകി മിനുക്കിയ കിളിമകള്‍
ഏതോ പാട്ടില്‍ മയങ്ങി
മലയാണ്മ മഹിതസ്മ്രിതിയില്‍ തിളങ്ങി
ചാക്യാര്‍ കൂത്ത്‌ തുടങ്ങി
കണ്ണന്റെ ചാരു നയനങ്ങള്‍ തിളങ്ങി

കമലപൊയ്കകള്‍ തോറും കലികകള്‍
മുദ്രകളോടെ വിരിഞ്ഞു
കമലപൊയ്കകള്‍ തോറും കലികകള്‍
മുദ്രകളോടെ വിരിഞ്ഞു
പലവിധ മുദ്രകളോടെ വിരിഞ്ഞു
മിഴിയില്‍ കവിത തുളുമ്പിയ മാലിനി
നങ്ങ്യാര്‍ വേഷമണിഞ്ഞു
മിഴിയില്‍ കവിത തുളുമ്പിയ മാലിനി
നങ്ങ്യാര്‍ വേഷമണിഞ്ഞു
സാമോദം പതിത രസത്തിലലിഞ്ഞു

ചാക്യാര്‍ കൂത്ത്‌ തുടങ്ങി
കണ്ണന്റെ ചാരു നയനങ്ങള്‍ തിളങ്ങി
പഴയൊരു ചരിതം ഉറങ്ങും മണ്ണില്‍
പുഴയുടെ തീരത്തമ്പലമൊന്നില്‍
തിരുമിഴാവ് മുഴങ്ങി കുഞ്ചന്റെ
തനി മിഴാവ് മുഴങ്ങി
ചാക്യാര്‍ കൂത്ത്‌ തുടങ്ങി
കണ്ണന്റെ ചാരു നയനങ്ങള്‍ തിളങ്ങി




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts