അത്തച്ചമയത്തിന്‍
അത്തച്ചമയം
Athachamayathin (Athachamayam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍പി ജയചന്ദ്രൻ ,കോറസ്‌
രാഗംനീലാംബരി
ഗാനത്തിന്റെ വരികള്‍
Last Modified: September 10 2023 04:30:45.
അത്തച്ചമയത്തിൻ ആൾത്തിരക്കിൽ നിന്നും
പത്തര മാറ്റുള്ള തമ്പുരാട്ടീ ...
കണ്ണെറിഞ്ഞൂ കടക്കണ്ണെറിഞ്ഞൂ എന്നിൽ
എണ്ണിയാൽ തീരാത്ത കനവെറിഞ്ഞൂ ....(2)

അത്തച്ചമയത്തിൻ ആൾത്തിരക്കിൽ നിന്നും
പത്തര മാറ്റുള്ള തമ്പുരാട്ടീ ...

കളിക്കോട്ടയ്ക്കടുത്തവൾ
കാഴ്ച്ചകൾ കാണുവാൻ
കളിത്തോഴിമാരൊത്തു വന്ന നേരം... (2)
പൂർണ്ണത്ര ഈശ്വനും കൊതിച്ചിരിക്കും..
സാക്ഷാൽ ശ്രീ ലക്ഷ്മി വന്നെന്ന് നിനച്ചിരിക്കും....

(അത്തച്ചമയത്തിൻ )

തിറതെയ്യം കണ്ടവൾ തെളിവെയിൽ വെണ്മയെ
നിറനിലാപ്പാലാക്കി നിന്ന നേരം.. ( 2 )
പൂക്കുല പെണ്ണുങ്ങൾ എതിർത്തു തോറ്റൂ പിന്നേ
വാക്കിലയിട്ടന്ന് എതിരേറ്റൂ ( 2 )

(അത്തച്ചമയത്തിൻ )

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts