പാലമരച്ചോട്ടിൽ
ചിങ്ങപ്പൂവ് (ഉത്സവഗാനങ്ങൾ)
Paalamarachottil (Chingappoovu (Festival Songs))
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍മോഹന്‍ ലാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 22 2015 11:40:52.
പാലമരച്ചോട്ടില്‍ എന്‍ പൊന്നാമ്പലിന്‍ കൂട്ടില്‍
ഞാനൊരിക്കല്‍ പോരും നിന്നോടൊപ്പം കൂടാന്‍ (൨)
പൊന്നും ചിങ്ങപൂക്കണി കാണാന്‍
മുത്തേ നിന്നെ പൊന്നണിയിക്കാന്‍ (൨)
ഓണവില്ലിൻ കൊമ്പില്‍ ഞാനൊരുഞ്ഞാലും തീര്‍ക്കും

പാലമരച്ചോട്ടില്‍....

മാമ്പൂകൊഴിഞ്ഞുവീഴും മൂവാണ്ടന്‍ മാഞ്ചുവട്ടില്‍
കാറ്റടിക്കും വേളയില്‍ പഴം മാങ്ങ തേടി നാം (൨‌)
ഓടിക്കൂടും നേരം എന്റെ കണ്ണുരണ്ടും കിള്ളീ നീ
ചൊല്ലിപ്പോയി പെണ്ണേ നിന്നില്‍ എന്നും മിന്നും തേന്‍ കിണ്ണം
പിന്നെയുംമിപ്പോഴും മാമ്പഴം തേടി നീ കൂടെ വരുന്നു

ആ നല്ല കാലമെല്ലാം മൂടോടെ മാറ്റി നമ്മള്‍
ബാലകാല ലീലകള്‍ പലതും മറന്നു പോയ്
എത്ര എത്ര ദൂരം തമ്മില്‍ ഒന്നും മിണ്ടാതിന്നും നാം
ഓരം ചാരി പോകും പാത ഒന്നാണല്ലോ രണ്ടാള്‍ക്കും
വന്നത് തീരുന്ന നേരം മനസ്സില്‍കാരിടും നമ്മള്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts