ചിങ്ങം വന്നേ
ചിങ്ങപ്പൂവ് (ഉത്സവഗാനങ്ങൾ)
Chingam Vanne (Chingappoovu (Festival Songs))
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍മമ്മൂട്ടി ,ദലീമ ജോജോ (കെ ജെ രവീണ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 22 2017 05:41:54.
ചിങ്ങം വന്നേ പൊന്നും ചിങ്ങം വന്നേ
ചുറ്റും ചങ്ങാതിക്കൂട്ടം വന്നേ
ആർപ്പോ ഇർർറോ ആർപ്പോ ഇർർറോ

ചിങ്ങം വന്നേ പൊന്നും ചിങ്ങം വന്നേ
ചുറ്റും ചങ്ങാതിക്കൂട്ടം വന്നേ
അത്തം തൊട്ടേ പത്തു നാളും നമ്മൾ
പുഷ്പവേട്ടയ്ക്കൊരുങ്ങീടുന്നേ
അത്തക്കുടങ്ങൾക്കും മേലേ
മലർ ചിത്തക്കൂടങ്ങൾ നിരന്നേ (2)
ആവണിത്തെന്നലും കാഞ്ഞിരത്തെന്നലിൽ ആലവട്ടം വിരിഞ്ഞേ
ചിങ്ങം വന്നേ പൊന്നും ചിങ്ങം വന്നേ
ചുറ്റും ചങ്ങാതിക്കൂട്ടം വന്നേ
അത്തം തൊട്ടേ പത്തു നാളും നമ്മൾ
പുഷ്പവേട്ടയ്ക്കൊരുങ്ങീടുന്നേ


ആറ്റും മണമ്മേലേ കൂത്താടി നിൽക്കുന്ന
കാറ്റാടി മന്ദാരങ്ങൾ
ചിത്തിര ചോതി വിശാഖങ്ങൾ പത്തോണങ്ങൾ
കൊഞ്ചിച്ചിണുങ്ങിയടുത്തെത്തും തത്തതിങ്കൾ
ആറ്റും മണമ്മേലേ കൂത്താടി നിൽക്കുന്ന
കാറ്റാടി മന്ദാരങ്ങൾ
കൈയ്യോടു കൈയ്യൊടും മെയ്യോടു മെയ്യൊടും
പയ്യാരമോതിടുമ്പോൾ
പൂരാടം പോകും മുൻപേ ഉത്രാടം എത്തും മുൻപേ
പൊന്നോണം പൂക്കും മുൻപേ പുന്നാരം പാടാൻ കൂടാം ആടാം നേടാം
(ചിങ്ങം വന്നേ…)

പാടത്തു നിൽക്കുന്ന പാഞ്ചാലിമുത്തശ്ശി
കോലോത്തേയ്ക്കെത്തുന്നുണ്ടേ
കാച്ചിലും പീച്ചിലും വെൺചേമ്പും കൊണ്ടാട്ടങ്ങൾ
പാച്ചിയും കുഞ്ഞിയും നങ്ങേലിയും തീർക്കുന്നുണ്ടേ
പാടത്തു നിൽക്കുന്ന പാഞ്ചാലിമുത്തശ്ശി
കോലോത്തേയ്ക്കെത്തുന്നുണ്ടേ
അമ്പാട്ടെ തമ്പുരാൻ കാലത്തെ കാഴ്ചയായ് കൈനീട്ടം നൽകുന്നുണ്ടേ
ചീതയ്ക്കും ചീതേവിക്കും ചോതിയ്ക്കും ഭാഗോതിയ്ക്കും
പാടത്തിൻ വെണ്മുറ്റത്തിൽ കിണ്ണത്തിൽ തേനും പാലും നൽകാൻ വായോ
(ചിങ്ങം വന്നേ..)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts