എന്നെന്റെ താളത്തിൽ
യേശുവിൻ തിരുനാദം
Ennente Thaalathil (Yesuvin Thirunaadham)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംഹാഷിം കോഴിക്കോട്
ഗാനരചനഡോ വിൻസ്റ്റൻ ഡയ‌സ് ,എൽസി ഡിയാസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 26 2022 06:26:14.
ആ ...ആ ...ആ ..ആ ...
ഇന്നെന്റെ താലത്തിൽ പൂക്കളില്ല
ഇന്നെന്റെ കുമ്പിളിൽ പനിനീരില്ല
എന്നാത്മ വീണയിൽ തഴുകിയുണർത്തിയ
ഗാനമെൻ നാഥനായി പാടിടുന്നു
(ഇന്നെന്റെ ...)

എന്നാത്മ കവിതകൾ നിനക്കായെന്നേശുവേ
ഞാൻ പാടും ഗാനങ്ങൾ നിനക്കായെന്നേശുവേ
എന്നാത്മ കവിതകൾ നിനക്കായെന്നേശുവേ
ഞാൻ പാടും ഗാനങ്ങൾ നിനക്കായെന്നേശുവേ
നീയാണാശ്രയം നീയെൻ സംഗീതം
നീയാണാശ്രയം നീയെൻ സംഗീതം
എന്നുമെനിക്ക് നീ കൂട്ടായിരിക്കണെ
(ഇന്നെന്റെ ...)

കേഴുമെൻ മനസ്സിൻറ സാന്ത്വനമായി
ജീവിതയാത്രയിൽ വഴികാട്ടിയായി
കേഴുമെൻ മനസ്സിൻറ സാന്ത്വനമായി
ജീവിതയാത്രയിൽ വഴികാട്ടിയായി
നീറുമെൻ മനസ്സിന്ന് അത്താണിയായി
നീറുമെൻ മനസ്സിന്ന് അത്താണിയായി
എന്നുമെനിക്ക് നീ കൂട്ടായിരിക്കണേ ...
(ഇന്നെന്റെ ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts