കരളിൽ വിവേകം
കൃഷ്ണം വന്ദേ
Karalil Vivekam (Krishnam Vande)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകെ എം ഉദയൻ
ഗാനരചനപരമ്പരാഗതം
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 10 2023 09:59:19.
കരളിൽ വിവേകം കൂടാതെ കണ്ട-
രനിമിഷം ബത കളയരുതാരും
മരണം വരുമിനി എന്നു നിനച്ചിഹ
കരുതുക സതതം നാരായണ ജയ

കാണുന്നൂ ചിലർ പലതുമുപായം
കാണുന്നില്ല മരിക്കുമിതെന്നും
കാൺകിലുമൊരുനൂറ്റാണ്ടിനകത്തി-
ല്ലെന്നേ കാണൂ നാരായണജയ

കിമപി വിചാരിച്ചീടുകിൽ മാനുഷ-
ജന്മനി വേണം മുക്തിവരേണ്ടുകിൽ
കൃമിജന്മത്തിലുമെളുതായ് വരുമീ-
വിഷയസുഖം ബത നാരായണ ജയ

കീഴിൽ ചെയ്ത ശുഭാശുഭകർമ്മം
മേലിൽ സുഖദുഃഖത്തിനുകാരണം
സുഖമൊരു ദുഃഖം കൂടാതേ
കണ്ടൊരുവനുമുണ്ടോ നാരായണ ജയ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts