അറബി നാട്ടില്‍
സ്വന്തം പീര്‍മുഹമ്മദിനു സ്നേഹപൂര്‍‌വ്വം മൂസാക്ക
Arabi Nattil (Swantham Peer Mohammadinu Snehapoorvam Moosakka)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംവിവിധം
ഗാനരചനവിവിധം
ഗായകര്‍പീർ മുഹമ്മദ് ,എരഞ്ഞോളി മൂസ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 18 2022 03:24:46.
 അറബ് നാട്ടിൽ അകലെയെങ്ങാണ്ടിരിക്കും

ബാപ്പ അറിയാൻ
അകമുരുകി കുറിക്കും
മകൾക്കൊരുപാടുണ്ട് പറയാൻ

കുരുന്നു മകൾ കരഞ്ഞു കണ്ണീർ
ഉതിർത്തും കൊണ്ടാണുറക്കം
കനവിലൂപ്പ വിളിക്കുന്നതും
നിനച്ചു കൊണ്ടെൻ മയക്കം

അറബ് നാട്ടിൽ അകലെയെങ്ങാണ്ടിരിക്കും
ബാപ്പ അറിയാൻ
അകമുരുകി കുറിക്കും
മകൾക്കൊരുപാടുണ്ട് പറയാൻ


ഉമ്മായും ഞാനും തനിച്ചാണു വീട്ടിൽ
ഉള്ളു കരിഞ്ഞുകൊണ്ടീ സ്വർണ്ണ കൂട്ടിൽ
ഉപ്പാനെ ഓർത്തെന്നും നീറുന്ന മട്ടിൽ
നാളുകൾ നീക്കും
കാണാൻ ഖൽബ്‌ കൊതിക്കും

അറബി കുട്ടികൾ കളിക്കും
നേരം മനസ്സിലോർമ്മ വരുമോ
അരളിമര ചുവട്ടിലെന്റെ
കളിപ്പന്തലിൽ വരുമോ

ഇരന്തിപാറും വിമാനം കണ്ടാൽ

തിരു മിഴികളുയർത്തും
അകലെ മിന്നി മറയും വരെ
വിതുമ്പി കണ്ണീരുതിർക്കും


കത് ശിപായിയെ കണ്ടാൽ കൊതിക്കും

കത്തില്ലെന്നോതി ശിപായി നടക്കും
കത്തുന്ന കരളുമായ് ഉമ്മ തിരിക്കും
തേങ്ങലുമാത്രം ഉമ്മാകീ വിധി മാത്രം


എല്ലാരും ബാപ്പാനെ കുറ്റം പറയും
അദ് കേൾക്കെ ഉമ്മച്ചി പൊട്ടി കരയും
എന്താണു കഥയെന്ന് ആർക്കു തിരിയും
മനസ്സു വേകുന്നു, പല
കഥകൾ കേൾക്കുന്നു..

അറബ് നാട്ടിൽ അകലെയെങ്ങാണ്ടിരിക്കും.

ബാപ്പ അറിയാൻ
അകമുരുകി കുറിക്കും
മകൾക്കൊരുപാടുണ്ട് പറയാൻ


പോകും മുൻപൊതുപ്പള്ളീലെന്നെ ചേർത്തി
പോയാലെ ബാപ്പാടെ കത്തും വന്നെത്തി
പിന്നേക്കും പിന്നെയ കത്തൊക്കെ നിർത്തി
വലിയ പെരുന്നാള്‌, നാളു കഴിഞ്ഞൊരു ഹാല്

ഒരികൊലന്നാ കവിളു മുത്തി
മണത്തിടുവാൻ കൊതിയായ്‌
ഉണങിയെല്ലും
തൊലിയുമായെന്റമ്മച്ചിക്കൊരു തുണയായ്

പണവും പൊന്നും അയച്ചില്ലേലും
വരുന്ന മാസം വരണേ
ഒരിഞ്ഞുരുകി മരിക്കും മുമ്പേ
കവിളിൽ മുത്തം തരണേ

പണവും പൊന്നും അയച്ചില്ലേലും
വരുന്ന മാസം വരണേ
ഒരിഞ്ഞുരുകി മരിക്കും മുമ്പേ
കവിളിൽ മുത്തം തരണേ

ഒരിഞ്ഞുരുകി മരിക്കും മുമ്പേ
കവിളിൽ മുത്തം തരണേ

ഒരിഞ്ഞുരുകി മരിക്കും മുമ്പേ
കവിളിൽ മുത്തം തരണേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts