വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | വിശ്വജിത്ത് |
ഗാനരചന | മോചിത |
ഗായകര്‍ | കാവാലം ശ്രീകുമാര്‍ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 22 2013 17:30:09.
ജഗത്പ്പൊരുൾ അകപ്പൊരുൾ നീ നാഥനേ... അഹത്തിലും ഇഹത്തിലും വിളങ്ങു നീ... ചരാചരങ്ങളെ നയിക്കും ദീപമേ നമിച്ചിടാൻ സ്തുതിച്ചിടാൻ വരുന്നിതാ... പ്രപഞ്ചമെൻ പ്രകാശമെൻ പ്രതീക്ഷയും പ്രഭാതവും പ്രദോഷവും നീ അയ്യനേ... (ജഗത്പ്പൊരുൾ) പറന്നുപോം പതംഗമാം ഈ ജീവനിൽ പാപമുക്തിയേകും ജന്മ സുകൃതമായ് (2) ധരിത്രി ധന്യമാകുമീ പവിത്ര ജ്യോതിസത്യമേ ത്രിനേത്രനം ജനാർദ്ദനം നിറഞ്ഞ തത്ത്വദീപമേ (2) പ്രപഞ്ചമെൻ പ്രകാശമെൻ പ്രതീക്ഷയും പ്രഭാതവും പ്രദോഷവും നീ അയ്യനേ... (ജഗത്പ്പൊരുൾ) വ്രതമെടുത്ത് മകരമഞ്ഞിൻ പുലരിയിൽ വിടർന്നിടുന്ന പൂവുപോൽ വിശുദ്ധരായ് (2) സഹസ്രനാമ ധാരയിൽ അനന്തകോടി പുണ്ണ്യമേ തനൂത്തമായതേ നമ തനുത്രണായതേ നമ (2) പ്രപഞ്ചമെൻ പ്രകാശമെൻ പ്രതീക്ഷയും പ്രഭാതവും പ്രദോഷവും നീ അയ്യനേ... ജഗത്പ്പൊരുൾ അകപ്പൊരുൾ നീ നാഥനേ... അഹത്തിലും ഇഹത്തിലും വിളങ്ങു നീ... ചരാചരങ്ങളെ നയിക്കും ദീപമേ നമിച്ചിടാൻ സ്തുതിച്ചിടാൻ വരുന്നിതാ... | |