പുലരിയമ്മ പൊൻ
കയ്യൂര്‍
Pulariyamma Pon (Kayyur)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംമധു ആലപ്പുഴ
ഗാനരചനമധു ആലപ്പുഴ
ഗായകര്‍മധു ആലപ്പുഴ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 17 2012 04:19:50.

പുലരിയമ്മ പൊന്‍ മക്കള്‍ക്കു്
പവിഴച്ചെമ്പാവു്
ഒരു പോലെയൊരു പോലെ
ഒരു പോലെ തന്നെ

മക്കളതു മണ്ണിന്റെ മടിയില്‍ വിതച്ചേ
മക്കളതു വെളയിച്ചേ കൊയ്തേ മെതിച്ചേ
പൊലി പൊലിയോ പൊലി പൊലിയോ
പൊലി പൊലിയോ പൊലി പാടി
പൊലികളു പൊന്‍മലകള് നെന്മലകള് തീര്‍ത്തേ

പറയു പറക്കോലും കൊണ്ടു ചെലരു വന്നേ
ഇരുളിന്റെ പത്തായം ഗുഹ പോലെ തൊറന്നേ
പകലിന്റെ മക്കള്‍ക്കു് പതമായിത്തന്നേ
ഇരുളിന്റെ മുറ്റത്തു് ഒരു പിടി നെല്ലു്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts