കാടാമ്പുഴയിൽ
പൂമൂടാം ദേവി
Kadampuzhayil (Poomoodam Devi)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംസതീഷ് വിനോദ്
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍രാധിക തിലക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 22 2022 09:09:00.
കാടാമ്പുഴയിൽ കുടികൊള്ളും അമ്മേ
കാരുണ്യ വാരിധിയാം അമ്മേ..
നിന്റെ കാൽക്കലിതിൽ വീണു വണങ്ങുന്നൊരെന്നേയും
കത്തരുളീടണമേ അമ്മേ...
കാടാമ്പുഴയിൽ കുടികൊള്ളും അമ്മേ

പൂമൂടി തെളിയുന്ന നിൻ തിരു ദർശനം
പുൽക്കൊടിയെപ്പോലും പുളകിതമാക്കുന്നു
പുതുമന പുണ്യം തൂവും വെൺശംഖ പൗർണ്ണതീർത്ഥം
പുതുപുലർ നാമ്പുകൾ വിടർത്തുന്നൂ...

മുന്നിൽ വന്നുടഞ്ഞീടും കേരങ്ങളിലൂടെ
മുട്ടുകളൊക്കേയും നീയറുത്തീടുന്നു
മുക്തമായി തീരുന്ന മനസ്സിനു നീ സാക്ഷാൽ
മുക്തിയും എന്നമ്മേ അണച്ചിടുന്നൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts