ഓശാന
രാജാധിരാജന്‍
Osana (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍ജോളി അബ്രഹാം ,കല്യാണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2012 04:04:59.
 
ഓശാന ഓശാന ദാവീദിന്‍ സുതനോശാന
ഓശാന ഓശാന അത്യുന്നതങ്ങളിലോശാന
(ഓശാന )
തൈ തെഞ്ചില്ലകളാടി വരുന്നു
സര്‍വ്വജനങ്ങളും ഓടി വരുന്നു
മംഗളവിളിയാലംബരസീമകള്‍ മുഴങ്ങീടുന്നു
(ഓശാന )

പുഞ്ചിരി തൂകും ബാലകരേ നവഗീതികള്‍ പാടി വരൂ
ജറുസലേമിന്‍ വീഥികളേ പുത്തന്‍ ചരിത്രമെഴുതു
(ഓശാന )

വഴിയില്‍ പട്ടു വിരിക്കുന്നു പരിമളമലരുകള്‍ വിതറുന്നു
നിറഞ്ഞു തിങ്ങിയ ജനതതിയൊന്നായി പുളകം കൊള്ളുന്നു
(ഓശാന )

മാനവരാര്‍ത്തു വിളിക്കുന്നു മാമല മാറ്റൊലി തീര്‍ക്കുന്നു
ഗലീലാക്കടലും ജോര്‍ദ്ദാന്‍ നദിയും തരിച്ചു നില്‍ക്കുന്നു
(ഓശാന )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts