പാവനനാകും
രാജാധിരാജന്‍
Paavananaakum (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:38:04.
 
പാവനനാകും ദൈവസുതാ തവ പാദസുമങ്ങള്‍ തൊഴുന്നു
നന്മ നിറയുമിടയാ ചൊരിയുക നിന്‍ കൃപ എന്നില്‍ നീ
(പാവനനാകും )

കൂരിരുള്‍ മൂടുന്നൊരീ ജീവിതവീഥിയിതില്‍
നിന്നിലെ പൊന്നൊളി നീ പൊഴിക്കണമേ
യാതന തീങ്ങുന്നൊരീ അനുദിനയാനമിതില്‍
കദനത്തിന്‍ പാനപാത്രം നീക്കണമേ
(പാവനനാകും )

അഴലുകള്‍ നിറയുന്നൊരീ മാനസ തീരങ്ങളില്‍
വാണു നീ സദയമെന്നും കാക്കണമേ
രക്ഷകനാകുന്ന നിന്‍ ആശ്രയം തേടി വരും
ഞങ്ങള്‍ തന്‍ പ്രാര്‍ത്ഥന നീ കേള്‍ക്കണമേ
(പാവനനാകും )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts