അഷ്ടപദിയിലെ
രതിസുഖസാരേ
Ashtapadiyile (Rathisukhasaare)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസന്തോഷ് വര്‍മ്മ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍പി ജയചന്ദ്രൻ ,മഞ്ജരി
രാഗംവകുളാഭരണം
ഗാനത്തിന്റെ വരികള്‍
Last Modified: March 02 2013 03:26:03.

അഷ്ടപദിയിലെ കണ്ണന്റെ ലീലകള്‍
ആരാധനയോടെ ആസ്വദിച്ചു...
അമ്പലച്ചുവരിലെ രതിശില്പങ്ങളെ
അനുരാഗികള്‍ നമ്മള്‍ അനുകരിച്ചു....
അന്നനുരാഗികള്‍ നമ്മള്‍ അനുകരിച്ചു...
(അഷ്ടപദിയിലെ.....)

ഇടയ്ക്ക ഞാന്‍...എന്നില്‍ ഇളങ്കോലായ് വീണു നീ..
സുമശരതാളങ്ങള്‍ പരിചയിച്ചു...
(ഇടയ്ക്ക ഞാന്‍...)
അതുവരെ അറിയാത്തൊരനുഭൂതി കൊണ്ടെന്നെ
ആപാദചൂഡം നീ അലങ്കരിച്ചു...
ആപാദചൂഡം നീ അലങ്കരിച്ചു...
ആ...ആ....ആ...ആ...
(അഷ്ടപദിയിലെ.....)

മന്മഥമേള തന്‍ കൊടിയിറങ്ങും വരെ
മധുമതി മാനത്തു തിരി തെളിച്ചു...
(മന്മഥമേള തന്‍....)
കാമസൂത്രത്തിലില്ലാത്ത കേളി കണ്ടു
വാത്സ്യായനന്‍ പോലും അതിശയിച്ചു...
വാത്സ്യായനന്‍ പോലും അതിശയിച്ചു...
(അഷ്ടപദിയിലെ.....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts