ഞാനെന്നും
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
Njanennum (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അബ്ദുൾ ഹലീം ,അനീഷ് ഖാന്‍ ,ബാസില്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,കെ എം ഉദയൻ ,കോഴിക്കോട് അബൂബക്കർ ,എം ജയചന്ദ്രന്‍ ,മെക്കാർടിൻ ,മോഹനൻ പാറപ്പുറം ,ഷൈജു ചന്ദ്രന്‍ ,സിദ്ധാര്‍ഥ വിജയന്‍ ,ഉണ്ണി
ഗാനരചനസുധാംശു ,അനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ഹലീൽ ,ഹംസ കുന്നത്തേരി ,ഹംസ മടിക്കൈ ,ഹരിനാരായണന്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷാജി കൊച്ചുകടവ് ,ഷമീര്‍
ഗായകര്‍എ ആര്‍ രഹന ,എടപ്പാൾ വിശ്വൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2013 06:53:08.
ഞാനെന്നും കാത്തു വെയ്ക്കണ പട്ടുറുമാല്
ചേലൊത്തെൻ പേരു തുന്നിയ പൊന്നുറുമാല്
കൂടെ നടന്നീടും കുട്ടിക്കുറുമ്പികൾ
കാണാതെ മെല്ലെ നിൻ ചാരത്ത് വന്നു ഞാൻ
നാണത്താൽ നിൻ കൈയ്യിൽ തന്ന കുഞ്ഞുറുമാല്
സ്നേഹത്തിൻ ഊദു പൂശിയ പുഞ്ചിരിപ്പാല്
(ഞാനെന്നും കാത്തു..)

തോട്ടുവക്കിലൂടെ നിൻ കൈ പിടിച്ചു ഞാൻ
ഓത്തു പള്ളിയിൽ പോകുന്നൊരു നല്ല നാളുകൾ
ഓർത്തു പോകും നേരം മനസ്സിന്റെ മഞ്ചലിൽ
ചേർത്തു വെച്ചു നിന്നെ പ്രിയ കൂട്ടുകാരിയായ്
കൂട്ടു വന്ന തോഴൻ…..
കൂട്ടു വന്ന തോഴൻ കാത്തിരുന്ന മാരൻ
മദനപൂങ്കാവിൽ വന്ന രാജകുമാരൻ
പടച്ചവൻ കൈയ്യിൽ തന്ന സ്നേഹനിലാവ്
മൊഞ്ചിൻ മുന്തിരിച്ചാറ്
(ഞാനെന്നും കാത്തു..)

കാത്തിരുന്ന രാവെൻ മുന്നിലെത്തവേ
കേൾക്കുമെന്റെ നെഞ്ചിൽ ദഫു മുട്ടുകൾ
തേരിറങ്ങി മാരാ നീ വരും നേരം
നാണമോടേ നിൽക്കും മണവാട്ടിയായ് ഞാൻ
മാരിവില്ലിൻ ചേലേ
മാരിവില്ലിൻ ചേലേ രാവുണർന്നു മേലേ
ഇനി നമ്മൾ മാത്രം ചേരും യാമമായിതാ
ഖൽബിലു താളം കൊട്ടി ഒപ്പനപ്പാട്ട്
നിൻ നെഞ്ചിലെ ചൂട്
(ഞാനെന്നും കാത്തു..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts