എന്നും വരമരുളി
രാജാധിരാജന്‍
Ennum Varamaruli (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:12:56.
 
എന്നും വരമരുളി ഭൂമിയില്‍ വാഴും
ലോകാധിനാഥന്റെ അമ്മേ
നീയെന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ
വിണ്ണിന്‍ ഒളിയേ കന്യാമറിയേ
(എന്നും )

നന്മ തന്‍ തെളിവാകും പരിപാലക നീയേ
നീയെനിക്കാശ്രയം നല്‍കേണമേ
(നന്മ തന്‍ )
നേര്‍ വഴി തന്നില്‍ നടത്തേണമേ
നിര്‍മ്മലയാകുമമ്മേ
‌നിത്യ സഹായം നീയേ (2)
(എന്നും )

ഏഴകംവിളി കേട്ടു കനിയുന്നവള്‍ നീയേ
നീയെന്റെ വ്യധയെല്ലാം തീര്‍ക്കേണമേ
(ഏഴകം )
മാനസം തന്നില്‍ വസിക്കേണമേ
നിസ്തുലയാകുമമ്മേ
സ്നേഹ നിദാനം നീയേ (2)
(എന്നും )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts