മൊഹബത്തിൻ തേൻ‌കണം
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
Mohabathin Thenkanam (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അബ്ദുൾ ഹലീം ,അനീഷ് ഖാന്‍ ,ബാസില്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,കെ എം ഉദയൻ ,കോഴിക്കോട് അബൂബക്കർ ,എം ജയചന്ദ്രന്‍ ,മെക്കാർടിൻ ,മോഹനൻ പാറപ്പുറം ,ഷൈജു ചന്ദ്രന്‍ ,സിദ്ധാര്‍ഥ വിജയന്‍ ,ഉണ്ണി
ഗാനരചനസുധാംശു ,അനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ഹലീൽ ,ഹംസ കുന്നത്തേരി ,ഹംസ മടിക്കൈ ,ഹരിനാരായണന്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷാജി കൊച്ചുകടവ് ,ഷമീര്‍
ഗായകര്‍കണ്ണൂർ ഷെരിഫ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 26 2013 03:33:01.

മൊഹബത്തിൻ തേൻ കണം തന്നാട്ടെ
സുബർക്കത്തിൻ വാതിലിൽ വന്നാട്ടെ
കനവിലു വിരുന്നൂട്ടി പാടും എൻ പൂങ്കുയിലേ
കരളിലെ മലർക്കാവിൽ കൂടാൻ വാ നീ കിളിയേ
(മൊഹബത്തിൻ…)

അഴകേ നിൻ മാനസത്തിൽ എനിക്കിടമില്ലേ
മലരേ നിൻ ചുണ്ടിലൂറും മധുവെനിക്കല്ലേ
ഇടനെഞ്ചിൻ താളമൊന്നു പകർന്നു നീ തരണേ
ഈ രസത്തിൻ തൂമധുരം നേദിക്കാൻ വരണേ
നിറമുള്ള നറുമുല്ല മാലകൾ കോർക്കാൻ
ബദറുൽ മുനീറിന്റെ കഥ പറഞ്ഞിരിക്കാം
ലൈല തൻ മുഹബത്തിൻ കിസ്സകളോർക്കാം
സ്നേഹത്തിൻ മുന്തിരിത്തോപ്പുകൾ തീർക്കാം
(മൊഹബത്തിൻ…)

സുമുഖീ നിൻ കണ്ണിലുള്ള കുറുമ്പൊന്നു നുള്ളാൻ
സുമ മാല്യം ചൂടി നിൽക്കും കുളിർ മെയ്യിൽ പൂകാൻ
ഖൽബുകളിണ ചേർന്ന് പാറിപ്പറക്കാൻ
നിനവിന്റെ പൊന്നൂഞ്ഞാലിൽ ആടിതിമിർക്കാൻ
മഴവില്ലു വിരിയുന്ന മനസ്സിന്റെ അരയിൽ
മിഴിവൊഴുകും മലർ മഞ്ചമൊരുക്കാം
പാൽ നിലാവുതിരുന്ന പൂത്തിരു രാവിൽ
മാനത്തെ താരങ്ങൾ നോക്കിയിരിക്കാം
(മൊഹബത്തിൻ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts