പ്രണയിക്കാൻ ഭയമാണ്
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
Pranayikkaan Bhayamaanu (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസിദ്ധാര്‍ഥ വിജയന്‍
ഗാനരചനജലീല്‍ കെ ബാവ
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 04:31:12.
പ്രണയിക്കാൻ ഭയമാണു പെണ്ണേ
വിരഹത്തിൻ നോവൊന്നറിഞ്ഞാൽ
കനലേറ്റു കണ്ണീരിൽ എരിയാൻ
വിധിയോതിയകലുന്നു പ്രണയം …പ്രണയം
(പ്രണയിക്കാൻ…)

മൗനങ്ങൾ തിരിയൂതും മനസ്സിൽ
മഴവില്ലു തീർക്കുന്നു പ്രണയം
മഴയേറ്റു കുളിരുന്ന മലർ പോലെ
ഹൃദയം തലോടുന്നു പ്രണയം
മിഴിയിൽ തിളങ്ങുന്നു മിഴിനീരിലുരുകുന്നു
മിന്നൽച്ചെരാതായി പ്രണയം
(പ്രണയിക്കാൻ…)

തിരയുള്ള കായൽപരപ്പിൽ
തെളിയുന്ന കുമിളാണു പ്രണയം
കദനങ്ങൾ താഴിട്ട മൊഴിയിൽ
മധുരം നിറയ്ക്കുന്നു പ്രണയം
അറിയാതെ വിടരുന്നു അറിയാതെ കൊഴിയുന്നു
നെടുവീർപ്പിൻ കനലുള്ള പ്രണയം
(പ്രണയിക്കാൻ…)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts