പ്രേമത്തിനു ജാതിയുണ്ടോ
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
Premathinu Jaathiyundo (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസിദ്ധാര്‍ഥ വിജയന്‍
ഗാനരചനജലീല്‍ കെ ബാവ
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 12 2013 05:23:40.
പ്രേമത്തിനു ജാതിയുണ്ടോ മതമുണ്ടോ
മോഹത്തിനു പ്രായമുണ്ടോ മതിലുണ്ടോ
പൊട്ടുണ്ടോ കുറിയുണ്ടോ തട്ടമണിഞ്ഞൊരു മുഖമുണ്ടോ
കണ്ണുണ്ടോ കാതുണ്ടോ കണ്ണീരിൽ പല നിറമുണ്ടോ
(പ്രേമത്തിനു ജാതിയുണ്ടോ…)

കളിയായിട്ടാരോ ഒരു ചെറുപുഞ്ചിരി നൽകുമ്പോൾ
നിറയുന്നു പൂമൊട്ടായ് പേരറിയാത്ത വികാരം
ഇടനെഞ്ചിൽ പലവട്ടം മധുരതേന്മൊഴിയേൽക്കുമ്പോൾ
അനുരാഗപ്പായസമഴയിൽ നനയുകയല്ലേ നാം
രാജാവും റാണിയുമായ് മാറുകയല്ലേ നാം
(പ്രേമത്തിനു ജാതിയുണ്ടോ…)

കരളോരത്താരോ കലഹക്കാറ്റുലയൂതുമ്പോൾ
കനവേറ്റും നെഞ്ചോരം കണ്ണീർത്തീക്കടലാകുന്നു
വിലയില്ലാ മോഹങ്ങൾ ഇരുളിൽ മെല്ലെ മയങ്ങുമ്പോൾ
മിഴിനീരിൻ മഷിയാൽ നാമൊരു കവിത കുറിച്ചീടും
ഇടനാഴിയിൽ പാദസരത്തിൻ താളം കാതോർക്കും
(പ്രേമത്തിനു ജാതിയുണ്ടോ…)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts