തുള്ളി മഴക്കാലം
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
Thulli Mazhakkaalam (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസിദ്ധാര്‍ഥ വിജയന്‍
ഗാനരചനജലീല്‍ കെ ബാവ
ഗായകര്‍ചിത്ര അരുൺ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 31 2013 04:09:06.
തുള്ളിമഴക്കാലം പൊന്നാനിപ്പുഴയിൽ
കുഞ്ഞോളം താളം തുള്ളും നേരം
കുമ്പിളിൽ നിറയെ ഞാൻ മഞ്ചാടിമണിയായ്
പൊന്നാരം കൂടാനെത്തും കാലം
പ്രിയനേ മനസ്സിൽ മിഴിനീരിൽ മുകിലായ് നിറയും
(തുള്ളിമഴക്കാലം…)

രാത്രിമുല്ല വിടരുമ്പോൾ രാവുമേറുമ്പോൾ
ഖൽബോരം നീ നിറയുന്നു
നാട്ടുമാവു പൂക്കുമ്പോൾ മാമ്പഴം വീഴുമ്പോൾ
സുൽത്താനേ ഞാൻ വിതുമ്പുന്നു
ഈദിൻപിറ മേലെ വാനിൽ തെളിയുമ്പോൾ
മൈലാഞ്ചിക്കയ്യിൽ നീ മധുരമേകും
കോൽക്കലീ പാട്ടുമായ് ചുവടു വെയ്ക്കും
(തുള്ളിമഴക്കാലം…)

എന്നുമിഷ്ടമേറുമ്പോൾ സ്നേഹമേറുമ്പോൾ
നെഞ്ചോരം നീ ചേർന്നു നിൽക്കും
വാക്കിടഞ്ഞു വീഴുമ്പോൾ ഞാൻ പിണങ്ങുമ്പോൾ
പൊന്നാര തേൻ ചൊരിഞ്ഞീടും
കായൽ കവർന്നൊരു മോഹം തിരയുമ്പോൾ
ആറ്റോരം ഖൽബിൽ നൊമ്പരമായ്
പൊന്നാനിപ്പുഴയോ കണ്ണുനീരായ്
(തുള്ളിമഴക്കാലം…)



 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts