ആരവിടെ
രാജാധിരാജന്‍
Aaravide (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍പി കെ മനോഹരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:27:03.
 
ആരവിടെ ആരവിടെ‌
ആരവിടെ ശിശുവിനെ വണങ്ങുവാനായി പോയോന്‍
ആരുമിങ്ങു തിരിയെ വന്നു വിവരമറിയിച്ചില്ലേ (2)

വഞ്ചകന്മാരാവഴിക്കു പോയു് മറഞ്ഞതാവാം
ബാലകനീ നാടിനൊരു ഭീഷണിയായി മാറാം (2)

ആരുമെന്റെ വീഥിയില്‍ വിലങ്ങു നിന്നു കൂടാ
ബാലകന്റെ കഥ കഴിക്കാന്‍ തെല്ലു വൈകിക്കൂടാ (2)

രണ്ടു പക്ഷമില്ലവനെ വക വരുത്തീടേണം
തന്ത്രമോടു ബാലനെ തിരഞ്ഞു കണ്ടിടേണം (2)

രണ്ടു വയസ്സെത്തിടാത്ത ബാലകരെയെല്ലാം
കൊന്നിടുവിന്‍ കൂടെ രാജബാലനും മരിക്കും (2)

മന്നവേന്ദ്ര വാളുമായി ഇറങ്ങീടുന്നു ഞങ്ങള്‍
ബാലനെ വധിച്ചിടാതടങ്ങുകില്ല നൂനം (2)

മാലിന്യം കലരാത്ത ബാലരുധിരം കണ്ണീര്‍ക്കളം തീര്‍ക്കവേ
തീരാവേദനയേറ്റു മാതൃഹൃദയം നീറിപ്പുകഞ്ഞീടവേ
നാടും വീടുകളും നിറഞ്ഞ നെടുവീര്‍പ്പാകാശവാതില്‍ തുറന്നു
ആശ്വാസത്തിനു കുമ്പിടുന്നു വിരവില്‍ സര്‍വ്വേശപാദങ്ങളേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts