വിരിമാര്‍‌വിടത്തിങ്കല്‍
ഋതുക്കള്‍ (ഫെസ്റ്റിവല്‍ സോങ്ങ്സ് വോ VI )
Virimaarvidathingal (Rithukkal (Festival songs Vol VI ))
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 17 2022 06:54:38.
 വിരിമാറിവിടത്തിങ്കൽ വനമാല ചൂടി
ഹരിചന്ദനത്തിൻ ഗന്ധമോടെ
ഒരുനാൾ വരുമെന്നറിയാം നിനക്കായ്
ഇരവും പകലാക്കി ഞാനിരിന്നൂ

വിരിമാറിവിടത്തിങ്കൽ വനമാല ചൂടി
ഹരിചന്ദനത്തിൻ ഗന്ധമോടെ
ഒരുനാൾ വരുമെന്നറിയാം നിനക്കായ്
ഇരവും പകലാക്കി ഞാനിരിന്നൂ

സ്വർണ തിടമ്പുമായ്‌ രാവിൽ
ഇന്നും തിങ്കൾ തിരയുന്നു നിന്നെ (2 )

കാളിന്ദി തീരവും പൊൻകടമ്പും
നൂപുര ശിഞ്ജിത നാദങ്ങളും
കണ്ണാ .........................
കണ്ണാ നിൻ കുഴലൊച്ച കാതോർത്തിരുന്ന
ഇന്ദീവരങ്ങളും വിഹഗങ്ങളും

വിരിമാറിവിടത്തിങ്കൽ വനമാല ചൂടി
ഹരിചന്ദനത്തിൻ ഗന്ധമോടെ
ഒരുനാൾ വരുമെന്നറിയാം നിനക്കായ്
ഇരവും പകലാക്കി ഞാനിരിന്നൂ

വള്ളിക്കുടിലുകൾ കരിഞ്ഞു
യുഗസന്ധ്യ പടിഞ്ഞാറു മാഞ്ഞു
ഗോപികവൃന്ദവും ഗോകുലവും
സാഗരം മുങ്ങി മറഞ്ഞു പോയീ

കണ്ണാ .................
കണ്ണാ നിൻ കഴലൊന്നു കണി കാണുവാൻ
ഇവളെന്നുംവരാറുണ്ട് ഗുരുവായൂരിൽ (2 )

വിരിമാറിവിടത്തിങ്കൽ വനമാല ചൂടി
ഹരിചന്ദനത്തിൻ ഗന്ധമോടെ
ഒരുനാൾ വരുമെന്നറിയാം നിനക്കായ്
ഇരവും പകലാക്കി ഞാനിരിന്നൂ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts