മലയാളഭാഷതൻ
തിരുമുടിപ്പീലി
Malayaalabhaashathan (Thirumudippeeli)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: November 21 2012 16:46:46.

മലയാള ഭാഷതന്‍ അമ്പത്തൊന്നക്ഷരം
പോരെന്റെ കണ്ണനെ വാഴ്ത്താന്‍...(2)
പാടിപ്പതിഞ്ഞതും പാടുവാനുള്ളതും
നിന്നെക്കുറിച്ചുള്ളതല്ലേ...
പാടിപ്പതിഞ്ഞതും പാടുവാനുള്ളതും
നിന്നെക്കുറിച്ചുള്ളതല്ലേ...
കണ്ണാ ആദിമദ്ധ്യാന്തപ്പൊരുളേ...
മലയാള ഭാഷതന്‍ അമ്പത്തൊന്നക്ഷരം
പോരെന്റെ കണ്ണനെ വാഴ്ത്താന്‍......

എഴുതിയതൊക്കെയും നിന്റെ സങ്കീര്‍ത്തനം
ഒഴുകി വരുന്നതോ കൃഷ്ണഗീതം...(2)
യമുനയിലും പിന്നെ കാളിന്ദിയാറ്റിലും
അലതല്ലി കളവേണു നാദം...
ഗുരുവായൂര്‍ പുകഴുന്നു ഭഗവാന്റെ നാമം
മലയാള ഭാഷതന്‍ അമ്പത്തൊന്നക്ഷരം
പോരെന്റെ കണ്ണനെ വാഴ്ത്താന്‍....

തൂണിലും എല്ലാ തുരുമ്പിലും തെളിയുന്നു
നാരായണന്‍ ദുഃഖ പാരായണന്‍..(2)
തേരു തെളിച്ചതും ചേല കൊടുത്തതും
നീയല്ലോ യദുകുല നാഥാ...മാധവാ...
ദൂതനും നീയേ മുകുന്ദാ...
(മലയാള ഭാഷതന്‍...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts