എന്നെ കണ്ടിട്ടും
തിരുമുടിപ്പീലി
Enne Kandittum (Thirumudippeeli)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുഭ പന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: November 19 2012 03:08:27.

എന്നെ കണ്ടിട്ടും കാണാത്ത ഭാവത്തില്‍
എന്തിനെന്‍ കണ്ണാ നീ മറഞ്ഞു...
എന്നെ കണ്ടിട്ടും കാണാത്ത ഭാവത്തില്‍
എന്തിനെന്‍ കണ്ണാ നീ മറഞ്ഞു..
എല്ലാം അറിയുന്ന നീയെന്തേ ഇങ്ങനെ
വല്ലായ്മകള്‍ ഏറെ തന്നു....കലികാല
ദണ്ണങ്ങള്‍ കഠിനമായ് തന്നു....
എന്നെ കണ്ടിട്ടും കാണാത്ത ഭാവത്തില്‍
എന്തിനെന്‍ കണ്ണാ നീ മറഞ്ഞു.....

എത്ര ദുഃഖങ്ങൾ പരീക്ഷണം പോല്‍ ഓരോ
മാത്രയിലും എനിക്കേകി....(2)
മിത്രമായ്‌ നീ മാത്രം ഉള്ളപ്പോള്‍ ഞാനെത്ര
ശത്രുവായാലും പൊറുക്കുകില്ലേ....
മിത്രമായ്‌ നീ മാത്രം ഉള്ളപ്പോള്‍ ഞാനെത്ര
ശത്രുവായാലും പൊറുക്കുകില്ലേ....
എന്റെ ഭക്തിയില്‍ സംശയം വേണ്ട കണ്ണാ...
എന്നെ കണ്ടിട്ടും കാണാത്ത ഭാവത്തില്‍
എന്തിനെന്‍ കണ്ണാ നീ മറഞ്ഞു......

നീ തന്ന ജന്മവും നീ തന്ന പുണ്യവും
എല്ലാം നിനക്കുള്ളതല്ലേ....(2)
എന്നെ ഞാനാക്കിത്തീര്‍ത്തതും നീയല്ലേ..
എന്നെ ഞാനാക്കിത്തീര്‍ത്തതും നീയല്ലേ..
പരിഭവമില്ലാതെ അരികത്തു വന്നെന്നെ
പുണരൂ പ്രിയമുള്ള കണ്ണാ....
(എന്നെ കണ്ടിട്ടും....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts