ഭക്തിയിൽ മുഴുകുമ്പോൾ
തിരുമുടിപ്പീലി
Bakthiyil Muzhukumbol (Thirumudippeeli)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസാനന്ദി
ഗാനത്തിന്റെ വരികള്‍
Last Modified: November 19 2012 03:09:35.

ഭക്തിയില്‍ മുഴുകുമ്പോള്‍ മനസ്സില്‍ തെളിയുന്നു
മുക്തി തന്‍ ഐശ്വര്യദൈവം...
ഗുരുവായൂരമരുന്ന ഗോപീ രമണന്‍...
(ഭക്തിയില്‍ മുഴുകുമ്പോള്‍...)
ദ്വാപരയുഗ പരിപാലകനാകിയ
ദാനശീലന്‍ ഹരിനാരായണന്‍....
(ഭക്തിയില്‍ മുഴുകുമ്പോള്‍...)

ശുദ്ധിയില്‍ ഭഗവാന്റെ നിറവാകച്ചാർത്തു കണ്ടാല്‍
സത്യധര്‍മ്മാദികള്‍ പുലരും...
ശുദ്ധിയില്‍ ഭഗവാന്റെ നിറവാകച്ചാർത്തു കണ്ടാല്‍
സത്യധര്‍മ്മാദികള്‍ പുലരും...
മനസ്സില്‍ വ്യക്തിവിദ്വേഷങ്ങള്‍ ഒഴിയും...
കര്‍മ്മബന്ധങ്ങളില്‍ നന്മകള്‍ വിളയിക്കും
കര്‍മ്മബന്ധങ്ങളില്‍ നന്മകള്‍ വിളയിക്കും
സ്നേഹരൂപന്‍ ഹരിനാരായണന്‍...
(ഭക്തിയില്‍ മുഴുകുമ്പോള്‍...)

സന്ധ്യയില്‍ തെളിയുന്ന നിലവിളക്കിന്‍ മുന്നില്‍
ജപമായുണരുന്നു കൃഷ്ണനാമം...
സന്ധ്യയില്‍ തെളിയുന്ന നിലവിളക്കിന്‍ മുന്നില്‍
ജപമായുണരുന്നു കൃഷ്ണനാമം...
തമസ്സില്‍ നിറനിലാ തിങ്കളാകുന്നൂ...
അഴലിന്റെ വഴികളില്‍ തോഴനായ്‌ വന്നെത്തും
അഴലിന്റെ വഴികളില്‍ തോഴനായ്‌ വന്നെത്തും
രാഗലോലന്‍ ഹരിനാരായണൻ....
(ഭക്തിയില്‍ മുഴുകുമ്പോള്‍...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts