ശങ്കര നന്ദന
അയ്യപ്പ ഗാനങ്ങൾ വാല്യം XXXII (ഹരിഹരാത്മജം ദേവമാശ്രയേ)
Sankara nandana (Ayyappa Gaanangal Vol XXXII (Hariharaathmajam Devamaasraye))
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി കെ പ്രമോദ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംരതിപതിപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2012 03:11:24.

ശങ്കരനന്ദന ദേവാ...ശബരീശാ
സങ്കട മോചക ഭൂപാലകാ...
ചരണം തേടി വരും ഭക്തജനത്തിനു്
ശരണം നീ തന്നെ എന്നുമെന്നും...
(ശങ്കരനന്ദന...)

ആശ്രിത വത്സലാ നിന്റെ പാദം
ലോകര്‍ക്കാശ്വാസമേകും സുവര്‍ണ്ണ പാദം..(2)
ആനന്ദമോടെന്നും ഞങ്ങള്‍ വണങ്ങുന്നു
ആപാദചൂഡ മനോജ്ഞരൂപം...
ആനന്ദമോടെന്നും ഞങ്ങള്‍ വണങ്ങുന്നു
ആപാദചൂഡ മനോജ്ഞരൂപം...
സ്വാമി അയ്യനയ്യപ്പന്റെ ദിവ്യ രൂപം..
(ശങ്കരനന്ദന...)

മാമല മുകളിലിരുന്നരുളും
മണികണ്ഠാ മാനസദേവനയ്യാ...(2)
മോദമോടെന്നും ഞങ്ങള്‍ വിളിക്കുന്നു
മംഗളമൂര്‍ത്തി തന്‍ നാമമന്ത്രം..
മോദമോടെന്നും ഞങ്ങള്‍ വിളിക്കുന്നു
മംഗളമൂര്‍ത്തി തന്‍ നാമമന്ത്രം..
സ്വാമി അഖിലാണ്ഡ കോടി തന്‍ ശരണമന്ത്രം...
(ശങ്കരനന്ദന...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts