ചന്ദനമെന്തിനാ
മണിയുടെ നാടന്‍ പാട്ടുകള്‍
Chandanamenthina (Maniyude Naadan Paattukal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 16 2012 04:18:42.

ചന്ദനമെന്തിനാ ചന്തവുമെന്തിനാ
സിന്ദൂരപ്പൊട്ടു നിനക്കെന്തിനാ
ചന്ദനപ്പൊട്ടിന്റെ വട്ടം കുറഞ്ഞാലും
ചന്തത്തിനൊട്ടും കുറവില്ലെടീ
നിന്റെ ചന്തത്തിനൊട്ടും കുറവില്ലെടീ

പച്ചവാലൻ തത്ത കുപ്പിവളക്കാരീ
നിന്നുടെ നാടേത് വീടേതടീ
ഈ നാടു വിട്ടു മറുനാട്ടിൽ ചെന്നാലും
നിന്നെ മറക്കില്ല പൊന്നുമോളേ
നിന്നെ മറക്കില്ല പൊന്നുമോളേ

പട്ടിക്കാടുമല മുട്ടീട്ടു കേറിയാലും
നിന്നെ പുലർത്താം ഞാൻ പൊന്നുമോളേ
ചുണ്ടത്തു പുഞ്ചിരി ഉള്ളില് വഞ്ചന
നാത്തൂനേ നിത്യം പതിവാണല്ലോ

കഞ്ഞിക്കതുപ്പില്ല ചോറിനു വേവില്ല
നാത്തൂന്റെ നിത്യം പറച്ചിലല്ലേ
എന്നിട്ടുമിത്ര നാൾ ഉള്ളതു പോലെ നീ
എല്ലാർക്കും വെച്ചു വിളമ്പീല്ലേടീ

കുത്തിപ്പിടിക്കുവാൻ ചൂരക്കോലുള്ളപ്പോൾ
കാരക്കോലെന്തിനാ പൊന്നുമോളേ
അഞ്ചെട്ടു കാട്ടാന ഒന്നിച്ചു വന്നാല്
ഞാനെന്തു കാട്ടാനാ പൊന്നുമോളേ
ഞാനെന്തു കാട്ടാനാ ….
(ചന്ദനമെന്തിനാ …)

ചിട്ടി പിടിക്കലും ചട്ടി ചുമക്കലും
എന്നെക്കൊണ്ടാവില്ല പൊന്നുമോളേ
അന്നം കുട്ട്യല്ലേടീ പൊന്നും കട്ടല്ല്യേടീ
നിന്നെക്കൊണ്ടല്ലേടീ സ്വൈര്യക്കേട്
നിന്നെക്കൊണ്ടല്ലേടീ സ്വൈര്യക്കേട്

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts