തോറ്റങ്ങൾ
ശിവപ്രസാദം
Thottangal (Siva Prasadam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമോഹന്‍ദാസ്‌
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍സിന്ധു പ്രേംകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2020 10:11:49.
തോറ്റങ്ങള്‍ പാടി വരും കിളികളെ
തിരുനക്കരതേവരേ ഉണര്‍ത്തിയോ
സൂര്യഗായത്രികള്‍ ചൊല്ലിയോ
പകരു!! പകരു!! രുദ്രഗീതാമൃതം പകരു!!

കരുണാരുണകിരണങ്ങള്‍ തോരണം ചാര്‍ത്തി
മലര്‍നാളങ്ങള്‍ വിടര്‍ത്തുമ്പോള്‍
ആ നടയില്‍ നിന്ന് നീ പാടി വണങ്ങുമ്പോള്‍
അറിയാതെ തേങ്ങാറുണ്ടോ
അമ്പിളി കലചൂടും തമ്പുരാനരികത്ത്‌
വന്നുനില്‍ക്കുന്നതായി തോന്നാറുണ്ടോ
പകരു!! പകരു!! രുദ്രഗീതാമൃതം പകരു!!

മൃത്യംഞ്ജയനുടെ നടയില്‍ പ്രദോഷ-
സന്ധ്യകള്‍ വൃതമെടുത്തെത്തുമ്പോള്‍
ഇന്നും അരങ്ങത്തു കാണാറില്ലേ
ശിവതാണ്ഡവ ലാസ്യനൃത്തം
തീക്കനലാളുന്ന ത്രിക്കണ്ണിലും
കാരുണ്യം കളിയാടും കാണാറില്ലേ
പകരു!! പകരു!! രുദ്രഗീതാമൃതം പകരു!!
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts